ISAIA 46:5-11

ISAIA 46:5-11 MALCLBSI

നീ എന്നെ ആരോട് ഉപമിച്ചു തുല്യനാക്കും? ഒരുപോലെ വരത്തക്കവിധം എന്നെ ആരോട് താരതമ്യപ്പെടുത്തും? ചിലർ പണസഞ്ചിയിൽനിന്നു സ്വർണം ധാരാളമായി ചെലവഴിക്കുകയും തുലാസ്സിൽ വെള്ളി തൂക്കിക്കൊടുക്കുകയും ചെയ്യുന്നു. ഒരു ദേവനെ നിർമിക്കാനായി തട്ടാന് അവർ കൂലികൊടുക്കുന്നു. പിന്നീട് അവർ അതിന്റെ മുമ്പിൽ വീണ് ആരാധിക്കുന്നു! അവർ അതിനെ തോളിലെടുത്തുകൊണ്ടുപോയി യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു; അത് അവിടെ നില്‌ക്കുന്നു; അത് അതിന്റെ സ്ഥാനത്തുനിന്നു മാറുന്നില്ല; ആരെങ്കിലും അതിനോടു നിലവിളിച്ചാൽ ഉത്തരമരുളുകയോ ക്ലേശങ്ങളിൽനിന്ന് അവരെ രക്ഷിക്കുകയോ ചെയ്യുന്നില്ല. നിയമലംഘികളേ, നിങ്ങൾ ഇത് അനുസ്മരിച്ചു സ്ഥിരത കാണിപ്പിൻ. പഴയകാര്യങ്ങൾ ഓർക്കുവിൻ; കാരണം ഞാനാണു ദൈവം; മറ്റൊരു ദൈവവുമില്ല. ഞാനാണു ദൈവം; എന്നെപ്പോലെ മറ്റാരുമില്ല. ആദിമുതൽ ഞാൻ അന്ത്യം വെളിപ്പെടുത്തി; പുരാതനകാലം മുതൽ സംഭവിക്കാനിരിക്കുന്നവ വെളിപ്പെടുത്തി. ഞാൻ അരുളിച്ചെയ്തു: “എന്റെ ഉപദേശങ്ങൾ നിലനില്‌ക്കും; എന്റെ ലക്ഷ്യങ്ങളെല്ലാം ഞാൻ പൂർത്തീകരിക്കും.” കിഴക്കുനിന്ന് ഞാൻ ഒരു റാഞ്ചൻപക്ഷിയെ, ദൂരദേശത്തുനിന്ന് എന്റെ ഉപദേശങ്ങൾ നിറവേറ്റുന്ന ഒരുവനെ വിളിക്കുന്നു. ഞാൻ അരുളിച്ചെയ്തു: “ഞാനതു നിറവേറ്റും; ഞാൻ നിരൂപിച്ചിരിക്കുന്നു, ഞാനതു ചെയ്യും.

ISAIA 46 വായിക്കുക