പുലർച്ചവരെ സഹായത്തിനായി ഞാൻ കേണു; എന്നാൽ സിംഹത്തെപ്പോലെ അവിടുന്ന് എന്റെ അസ്ഥികൾ എല്ലാം തകർക്കുന്നു. എന്റെ ജീവിതം അന്ത്യത്തോടടുക്കുകയാണെന്ന് എനിക്കു തോന്നി. മീവൽപ്പക്ഷിയെപ്പോലെയോ, കൊക്കിനെപ്പോലെയോ ഞാൻ ചിലയ്‍ക്കുന്നു. പ്രാവിനെപ്പോലെ ഞാൻ കുറുകുന്നു. മുകളിലേക്കു നോക്കി എന്റെ കണ്ണുകൾ കുഴയുന്നു. സർവേശ്വരാ, ഞാൻ പീഡിതനായിരിക്കുന്നു. അവിടുന്ന് എന്റെ രക്ഷാസങ്കേതമായിരിക്കണമേ. എനിക്ക് എന്തു പറയാൻ കഴിയും? അവിടുന്നുതന്നെ ഇതു ചെയ്തിരിക്കുന്നു. അവിടുന്നുതന്നെ ഇത് എന്നോടു പറയുകയും ചെയ്തിരിക്കുന്നു. മനോവേദന മൂലം നിദ്ര എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു. സർവേശ്വരാ, ഞാൻ അങ്ങേക്കുവേണ്ടി ജീവിക്കും. അങ്ങേക്കുവേണ്ടി മാത്രം! സൗഖ്യം നല്‌കി എന്നെ ജീവിക്കാനനുവദിച്ചാലും.
ISAIA 38 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 38:13-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ