ഈജിപ്തിനെക്കുറിച്ചുള്ള അരുളപ്പാട്; അതിശീഘ്രം ഗമിക്കുന്ന മേഘത്തെ വാഹനമാക്കി സർവേശ്വരൻ ഈജിപ്തിലേക്കു വരുന്നു. ഈജിപ്തിലെ വിഗ്രഹങ്ങൾ അവിടുത്തെ സന്നിധിയിൽ ഇളകും; ഈജിപ്തുകാരുടെ ഹൃദയം നടുങ്ങും. അവരെ തമ്മിൽ ഞാൻ കലഹിപ്പിക്കും, സഹോദരൻ സഹോദരനോടും അയൽക്കാരൻ അയൽക്കാരനോടും നഗരം നഗരത്തോടും രാജ്യം രാജ്യത്തോടും പടവെട്ടും. ഈജിപ്തുകാരുടെ മനോവീര്യം ക്ഷയിക്കും. അവരുടെ പദ്ധതികൾ ഞാൻ താറുമാറാക്കും. അവർ വിഗ്രഹങ്ങളോടും മന്ത്രവാദികളോടും വെളിച്ചപ്പാടുകളോടും പ്രശ്നക്കാരോടും ഉപദേശം ചോദിക്കും. ഈജിപ്തുകാരെ ഞാൻ ക്രൂരനായ ഒരു യജമാനന്റെ കൈയിൽ ഏല്പിക്കും. ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും എന്നിങ്ങനെ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. നൈൽനദിയിലെ വെള്ളം വറ്റും; അതിന്റെ അടിത്തട്ട് ഉണങ്ങി വിണ്ടുകീറും. കൈത്തോടുകളിൽനിന്നു ദുർഗന്ധം വമിക്കും. പോഷകനദികൾ വറ്റി വരളും. പുല്ലും ഞാങ്ങണയും ഉണങ്ങിപ്പോകും. നൈൽ നദീതടം ശൂന്യമാകും. അവിടെ വിതച്ചതെല്ലാം ഉണങ്ങിക്കരിയും. കാറ്റ് അവയെ പറത്തിക്കളയും. അവിടെ ഒന്നും അവശേഷിക്കയില്ല. മീൻപിടിത്തക്കാർ വിലപിക്കും. നൈൽനദിയിൽ ചൂണ്ടയിടുന്നവർ വിഷാദിക്കും. ചീകിയെടുത്ത ചണംകൊണ്ടു പണിയെടുക്കുന്നവരും പരുത്തികൊണ്ടു ശുഭ്രവസ്ത്രം നെയ്യുന്നവരും നിരാശരാകും. ദേശത്തിലെ നെയ്ത്തുകാർ തകർന്നുപോകും. കൂലിപ്പണിക്കാർ ദുഃഖിക്കും.
ISAIA 19 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 19:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ