HEBRAI 10:21-25

HEBRAI 10:21-25 MALCLBSI

ദൈവഭവനത്തിന്റെമേൽ അധികാരമുള്ള ഒരു ശ്രേഷ്ഠപുരോഹിതൻ നമുക്കുണ്ട്. അതിനാൽ ആത്മാർഥഹൃദയത്തോടും പൂർണവിശ്വാസത്തോടും കുറ്റബോധം അകറ്റി ശുദ്ധീകരിക്കപ്പെട്ട മനസ്സോടും ശുദ്ധജലത്തിൽ കഴുകപ്പെട്ട ശരീരത്തോടുംകൂടി ദൈവത്തിന്റെ അടുക്കലേക്കു നമുക്കു ചെല്ലാം. നാം ഏറ്റുപറയുന്ന പ്രത്യാശയെ മുറുകെ പിടിച്ചുകൊള്ളുക. അതിൽനിന്നു വ്യതിചലിക്കരുത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തൻ! സ്നേഹിക്കുന്നതിനും സൽപ്രവൃത്തികൾ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിൽ ജാഗരൂകരായിരിക്കുക. ചിലർ ചെയ്യുന്നതുപോലെ സഭായോഗങ്ങളിൽനിന്നു മാറിനില്‌ക്കരുത്; കർത്താവിന്റെ ദിവസം സമീപിച്ചിരിക്കുന്നതിനാൽ അക്കാര്യത്തിൽ അന്യോന്യം അധികം പ്രോത്സാഹിപ്പിക്കുകയും വേണം.

HEBRAI 10 വായിക്കുക