നിയമസംഹിത സാക്ഷാലുള്ളതിന്റെ പൂർണവും സൂക്ഷ്മവുമായ പ്രതിരൂപമല്ല, വരുവാനുള്ള നന്മകളുടെ അവ്യക്തമായ നിഴൽ മാത്രമാണ്. ആണ്ടുതോറും ഒരേ യാഗംതന്നെ മുടങ്ങാതെ ആവർത്തിക്കുന്നതുകൊണ്ട് ദൈവത്തിന്റെ അടുക്കൽ വരുന്നവർ എങ്ങനെയാണ് സമ്പൂർണരായിത്തീരുന്നത്? സമ്പൂർണരായിത്തീരുമെങ്കിൽ യാഗാർപ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? യാഗാർപ്പണം ചെയ്യുന്നവർ യഥാർഥത്തിൽ പാപത്തിൽനിന്നുള്ള ശുദ്ധീകരണം പ്രാപിക്കുന്നുവെങ്കിൽ, പാപത്തെക്കുറിച്ചുള്ള ബോധം പിന്നീട് അവർക്ക് ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴാകട്ടെ വർഷംതോറും ജനത്തിന്റെ പാപങ്ങൾ അനുസ്മരിപ്പിക്കുവാനാണ് യാഗങ്ങൾ ഉപകരിക്കുന്നത്; എന്തെന്നാൽ കാളകളുടെയും ആടുകളുടെയും രക്തം പാപനിവാരണത്തിനു പര്യാപ്തമല്ല. അതിനാൽ ക്രിസ്തു ലോകത്തിലേക്കു വന്നപ്പോൾ അവിടുന്നു പറഞ്ഞു: യാഗങ്ങളും വഴിപാടുകളും അവിടുന്ന് ആഗ്രഹിച്ചില്ല, എന്നാൽ അവിടുന്ന് എനിക്കുവേണ്ടി ഒരു ശരീരം സജ്ജമാക്കിയിരിക്കുന്നു. സർവാംഗഹോമങ്ങളിലോ, പാപപരിഹാരബലികളിലോ അവിടുന്നു പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: വേദഗ്രന്ഥത്തിന്റെ ഏടുകളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ ദൈവമേ, അവിടുത്തെ ഇഷ്ടം ചെയ്യുവാൻ ഇതാ ഞാൻ വന്നിരിക്കുന്നു. സർവാംഗഹോമങ്ങളും പാപപരിഹാര ബലികളും ദൈവം ആഗ്രഹിക്കുകയോ, അവയിൽ അവിടുന്നു പ്രസാദിക്കുകയോ ചെയ്തില്ല എന്ന് ആദ്യമേ പ്രസ്താവിക്കുന്നു. നിയമസംഹിതയനുസരിച്ച് അനുഷ്ഠിച്ചുപോരുന്ന മൃഗബലികൾ ആണിവ.
HEBRAI 10 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: HEBRAI 10:1-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ