GENESIS 40:8-15
GENESIS 40:8-15 MALCLBSI
“ഞങ്ങൾ ഇരുവരും ഓരോ സ്വപ്നം കണ്ടു; എന്നാൽ അവയുടെ അർഥം വ്യാഖ്യാനിക്കാൻ ഇവിടെ ആരുമില്ലല്ലോ” എന്ന് അവർ പറഞ്ഞു. “വ്യാഖ്യാനവരം ദൈവമല്ലേ നല്‌കുന്നത്; സ്വപ്നമെന്തെന്ന് എന്നോടു പറയുക” എന്നു യോസേഫ് അവരോടു പറഞ്ഞു. പാനീയമേൽവിചാരകൻ സ്വപ്നം വിവരിച്ചു: “ഞാൻ കണ്ട സ്വപ്നത്തിൽ ഒരു മുന്തിരിവള്ളി. അതിനു മൂന്നു ശാഖകൾ; അതു തളിർത്തു പൂത്തു മുന്തിരിക്കുലകൾ പഴുത്തു; ഫറവോയുടെ പാനപാത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ച്; ഫറവോയുടെ പാനപാത്രത്തിൽ പിഴിഞ്ഞ് അവിടുത്തെ കൈയിൽ കൊടുത്തു.” യോസേഫ് അയാളോടു പറഞ്ഞു: “അതിന്റെ അർഥം ഇതാണ്; മൂന്നു ശാഖകൾ മൂന്നു ദിവസങ്ങളാകുന്നു. മൂന്നു ദിവസങ്ങൾക്കുള്ളിൽ ഫറവോ നിന്റെ കുറ്റം ക്ഷമിച്ചു നിന്നെ പൂർവസ്ഥാനത്തു നിയമിക്കും; പാനീയങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നപ്പോൾ നീ മുമ്പു ചെയ്തിരുന്നതുപോലെ പാനപാത്രം ഫറവോയുടെ കൈയിൽ കൊടുക്കും. നിനക്കു നല്ലകാലം വരുമ്പോൾ എന്നെ മറന്നുകളയാതെ ഫറവോയോട് എന്റെ കാര്യം പറഞ്ഞ് ഈ തടവറയിൽനിന്ന് എന്നെ മോചിപ്പിക്കാൻ ദയവു കാണിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു.” യോസേഫ് തുടർന്നു: “എന്നെ എബ്രായരുടെ ദേശത്തുനിന്ന് അപഹരിച്ചു കൊണ്ടുവന്നതാണ്. തടവറയിലിടുന്നതിനു ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല.”

