മിദ്യാന്യവ്യാപാരികൾ അതുവഴി കടന്നുപോയപ്പോൾ, അവർ യോസേഫിനെ പൊട്ടക്കിണറ്റിൽനിന്നു പുറത്തെടുത്ത് ഇരുപതു വെള്ളിനാണയങ്ങൾക്ക് അവനെ ഇശ്മായേല്യർക്കു വിറ്റു. അവർ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി. രൂബേൻ പൊട്ടക്കിണറ്റിന്റെ അരികിൽ ചെന്നു നോക്കിയപ്പോൾ യോസേഫിനെ കണ്ടില്ല. അവൻ തന്റെ വസ്ത്രം ദുഃഖംകൊണ്ട് വലിച്ചുകീറി; സഹോദരന്മാരുടെ അടുത്തുചെന്നു പറഞ്ഞു: “ബാലനെ അവിടെ കണ്ടില്ല; ഇനി ഞാൻ എന്തു ചെയ്യും?” അവർ ഒരു കോലാടിനെ കൊന്ന് യോസേഫിന്റെ അങ്കി രക്തത്തിൽ മുക്കി; അവർ അതു പിതാവിന്റെ അടുക്കൽ കൊണ്ടുചെന്നിട്ടു ചോദിച്ചു: “ഞങ്ങൾക്കു കിട്ടിയ ഈ അങ്കി അങ്ങയുടെ പുത്രൻറേതു തന്നെയോ എന്നു നോക്കിയാലും.” യാക്കോബ് അങ്കി തിരിച്ചറിഞ്ഞു: “എന്റെ മകന്റെ അങ്കിതന്നെ; ഏതോ കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു; അത് അവനെ കടിച്ചുകീറിയിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു. യാക്കോബു സ്വന്തം അങ്കി കീറി ചാക്കുടുത്തു വളരെക്കാലം അവനെയോർത്തു വിലപിച്ചു. അദ്ദേഹത്തിന്റെ പുത്രീപുത്രന്മാർ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ആശ്വാസംകൊണ്ടില്ല. യാക്കോബു പറഞ്ഞു: “ഞാൻ വിലാപത്തോടെ പാതാളത്തിൽ എന്റെ മകന്റെ അടുക്കലേക്കു പോകും.” ഇങ്ങനെ അദ്ദേഹം യോസേഫിനെ ഓർത്ത് വിലപിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ മിദ്യാന്യവ്യാപാരികൾ ഈജിപ്തിൽ എത്തി. യോസേഫിനെ ഫറവോയുടെ അകമ്പടിസേനാനായകനായ പൊത്തീഫറിനു വിറ്റു.
GENESIS 37 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 37:28-36
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ