GENESIS 24:61-67

GENESIS 24:61-67 MALCLBSI

പിന്നെ റിബേക്കായും ദാസിമാരും ഒട്ടകപ്പുറത്തു കയറി ആ മനുഷ്യനെ അനുഗമിച്ചു; അങ്ങനെ അബ്രഹാമിന്റെ ദാസൻ റിബേക്കായെ കൂട്ടിക്കൊണ്ടു യാത്രയായി. ഇസ്ഹാക്ക് ആ ഇടയ്‍ക്ക് ബേർ-ലഹയീരോയീയിൽനിന്നു വന്നു നെഗെബിൽ താമസിച്ചു. ഒരു സന്ധ്യാസമയത്ത് ഇസ്ഹാക്ക് ചിന്താമഗ്നനായി വിജനസ്ഥലത്ത് ഇരിക്കുകയായിരുന്നു. അയാൾ നോക്കിയപ്പോൾ ഒട്ടകങ്ങൾ വരുന്നതു കണ്ടു. റിബേക്കായും ഇസ്ഹാക്കിനെ കണ്ടു, ഉടനെ അവൾ ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി: “നമുക്ക് അഭിമുഖമായി വരുന്ന ആ മനുഷ്യൻ ആരാണ്” എന്നു ദാസനോടു ചോദിച്ചു. “അതാണ് എന്റെ യജമാനൻ” എന്ന് അയാൾ പ്രതിവചിച്ചു. അപ്പോൾ അവൾ മൂടുപടമെടുത്തു മുഖം മൂടി. താൻ ചെയ്തതെല്ലാം ദാസൻ ഇസ്ഹാക്കിനോടു വിവരിച്ചു. ഇസ്ഹാക്ക് അവളെ തന്റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അയാൾ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചു; അയാൾ അവളെ സ്നേഹിച്ചു. അമ്മ മരിച്ച ദുഃഖത്തിന് അങ്ങനെ ഇസ്ഹാക്കിന് ആശ്വാസം ലഭിച്ചു.

GENESIS 24 വായിക്കുക

GENESIS 24:61-67 - നുള്ള വീഡിയോ