ഒട്ടകങ്ങൾ വെള്ളം കുടിച്ചുതീർന്നപ്പോൾ, അയാൾ അര ശേക്കെൽ തൂക്കമുള്ള ഒരു പൊൻമൂക്കുത്തിയും പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളകളും അവൾക്കു നല്‌കിക്കൊണ്ട് ചോദിച്ചു: “നീ ആരുടെ പുത്രിയാണ്? ഞങ്ങൾക്ക് ഇന്നു രാപാർക്കാൻ നിന്റെ വീട്ടിൽ ഇടമുണ്ടോ?” അവൾ പറഞ്ഞു: “ഞാൻ നാഹോരിന്റെയും മിൽക്കായുടെയും പുത്രനായ ബെഥൂവേലിന്റെ മകളാണ്. ഞങ്ങളുടെ വീട്ടിൽ, മൃഗങ്ങൾക്കുള്ള തീറ്റയും വയ്‍ക്കോലും വേണ്ടുവോളമുണ്ട്; നിങ്ങൾക്കു രാപാർക്കുകയും ചെയ്യാം.” അയാൾ തലകുനിച്ചു സർവേശ്വരനെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ. അവിടുന്ന് എന്റെ യജമാനനോടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും കൈവെടിഞ്ഞിട്ടില്ല. അവിടുന്ന് എന്നെ എന്റെ യജമാനന്റെ ചാർച്ചക്കാരുടെ ഭവനത്തിലേക്കുതന്നെ വഴി നടത്തിയല്ലോ.”
GENESIS 24 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 24:22-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ