അബ്രഹാം വളരെ വൃദ്ധനായി; സർവേശ്വരൻ അദ്ദേഹത്തെ എല്ലാവിധത്തിലും അനുഗ്രഹിച്ചിരുന്നു. ഒരു ദിവസം തന്റെ ഭവനത്തിലെ ദാസന്മാരിൽ പ്രായം കൂടിയവനും ഗൃഹവിചാരകനുമായ ദാസനെ വിളിച്ച് അദ്ദേഹം പറഞ്ഞു: “നിന്റെ കൈ എന്റെ തുടയുടെ കീഴിൽ വയ്‍ക്കുക. ഞാൻ പാർക്കുന്ന ഈ കനാൻദേശത്തിലെ പെൺകുട്ടികളിൽനിന്നു എന്റെ പുത്രനു ഭാര്യയെ തിരഞ്ഞെടുക്കുകയില്ലെന്നും, എന്റെ ജന്മസ്ഥലത്തുള്ള എന്റെ ചാർച്ചക്കാരുടെ ഇടയിൽനിന്നുതന്നെ ഒരു പെൺകുട്ടിയെ എന്റെ മകനായ ഇസ്ഹാക്കിനു ഭാര്യയായി തിരഞ്ഞെടുക്കുമെന്നും നീ സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവമായ സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്യണം.”
GENESIS 24 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 24:1-4
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ