GALATIA 6:11-18

GALATIA 6:11-18 MALCLBSI

എന്റെ സ്വന്തം കൈകൊണ്ട് എത്ര വലിയ അക്ഷരത്തിലാണ് ഞാൻ എഴുതിയിരിക്കുന്നതെന്നു നോക്കൂ! പരിച്ഛേദനം ചെയ്യാൻ നിങ്ങളെ ഹേമിക്കുന്നത്, പുറമേയുള്ള കാര്യങ്ങളെപ്പറ്റി ആത്മപ്രശംസ ചെയ്യുന്നവരാണ്. ക്രിസ്തുവിന്റെ കുരിശിനുവേണ്ടി പീഡനം സഹിക്കാതിരിക്കുവാനാണ് അവർ അപ്രകാരം ചെയ്യുന്നത്. പരിച്ഛേദനകർമത്തിനു വിധേയരായവർപോലും നിയമം അനുസരിക്കുന്നില്ല. ഈ ബാഹ്യകർമത്തിനു നിങ്ങൾ വഴങ്ങിയെന്നു പൊങ്ങച്ചം പറയുന്നതിനുവേണ്ടിയാണ് നിങ്ങൾ പരിച്ഛേദനം നടത്തണമെന്ന് അവർ ആഗ്രഹിക്കുന്നത്. ഞാനാകട്ടെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിനെക്കുറിച്ചു മാത്രമേ അഭിമാനം കൊള്ളുകയുള്ളൂ. എന്തുകൊണ്ടെന്നാൽ, അവിടുത്തെ കുരിശു മുഖേന ലോകം എനിക്കും, ഞാൻ ലോകത്തിനും മരിച്ചിരിക്കുന്നു. ഒരുവൻ പരിച്ഛേദനകർമത്തിനു വിധേയനാകട്ടെ, വിധേയനാകാതിരിക്കട്ടെ അതിൽ അർഥമൊന്നുമില്ല. ഒരുവൻ പുതിയ സൃഷ്‍ടിയായിത്തീരുന്നതാണു പ്രധാനം. ഈ പ്രമാണമനുസരിച്ചു ജീവിക്കുന്ന എല്ലാ ദൈവജനത്തോടും കൂടി സമാധാനവും കാരുണ്യവും ഉണ്ടായിരിക്കട്ടെ. ഇനി ആരും എന്നെ വിഷമിപ്പിക്കരുത്; എന്തെന്നാൽ എന്റെ ശരീരത്തിലുള്ള പാടുകൾ ഞാൻ യേശുവിന്റെ വകയാണെന്നു വ്യക്തമാക്കുന്നു. സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. ആമേൻ.

GALATIA 6 വായിക്കുക