EZEKIELA 37:2-5

EZEKIELA 37:2-5 MALCLBSI

അവിടുന്ന് അവയ്‍ക്കിടയിലൂടെ എന്നെ നടത്തി. ആ അസ്ഥികൾ ഉണങ്ങി വരണ്ടുമിരുന്നു. അവ വളരെയേറെ ഉണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾക്കു ജീവിക്കാനാവുമോ?” ഞാൻ പറഞ്ഞു: “സർവേശ്വരനായ കർത്താവേ, അവിടുന്നു അറിയുന്നുവല്ലോ” എന്നു ഞാൻ മറുപടി പറഞ്ഞു. അവിടുന്ന് വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഈ അസ്ഥികളോടു പ്രവചിക്കുക; ഉണങ്ങിയ അസ്ഥികളേ, സർവേശ്വരൻ അരുളിച്ചെയ്യുന്നതു കേൾക്കുവിൻ. ഈ അസ്ഥികളോടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. ഇതാ നിങ്ങളുടെ ഉള്ളിൽ ഞാൻ പ്രാണനെ നിവേശിപ്പിക്കും; നിങ്ങൾ ജീവിക്കും.

EZEKIELA 37 വായിക്കുക