EXODUS 31:2-6

EXODUS 31:2-6 MALCLBSI

“യെഹൂദാഗോത്രത്തിൽ ഹൂരിന്റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേലിനെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. സ്വർണം, വെള്ളി, ഓട് ഇവകൊണ്ടു കലാരൂപങ്ങൾ നിർമ്മിക്കുക; പതിക്കാനുള്ള രത്നങ്ങൾ ചെത്തി മിനുക്കുക; തടിയിൽ കൊത്തുപണികൾ ചെയ്യുക മുതലായ എല്ലാ ശില്പവേലകൾക്കും ആവശ്യമായ ജ്ഞാനവും ബുദ്ധിയും അറിവും കരവിരുതും ഉണ്ടാകാൻ ഞാൻ അവനെ ദിവ്യചൈതന്യംകൊണ്ട് നിറച്ചിരിക്കുന്നു. അവനോടൊപ്പം പണിചെയ്യാൻ ദാൻഗോത്രത്തിൽപ്പെട്ട അഹീസാമാക്കിന്റെ പുത്രനായ ഒഹൊലിയാബിനെയും നിയമിച്ചിട്ടുണ്ട്; ഞാൻ കല്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി മറ്റു കരകൗശലവിദഗ്ദ്ധന്മാർക്കും പ്രത്യേക സാമർഥ്യം ഞാൻ നല്‌കിയിരിക്കുന്നു.

EXODUS 31 വായിക്കുക

EXODUS 31:2-6 - നുള്ള വീഡിയോ