ഇസ്രായേൽജനം ഏലീമിൽനിന്നു യാത്ര തുടർന്നു. ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം ദിവസം അവർ ഏലീമിനും സീനായിക്കും ഇടയ്ക്കുള്ള സീൻ മരുഭൂമിയിൽ എത്തി. മരുഭൂമിയിൽവച്ച് ഇസ്രായേൽജനം മോശയ്ക്കും അഹരോനുമെതിരെ പിറുപിറുത്തു. അവർ പറഞ്ഞു: “ഈജിപ്തിൽവച്ചുതന്നെ സർവേശ്വരൻ ഞങ്ങളെ കൊന്നിരുന്നെങ്കിൽ നന്നായിരുന്നു. അവിടെ ഞങ്ങൾ അപ്പവും ഇറച്ചിയും വേണ്ടുവോളം ഭക്ഷിച്ചിരുന്നു; പട്ടിണികൊണ്ടു മരിക്കാൻ ജനത്തെ മുഴുവനും നിങ്ങൾ ഈ മരുഭൂമിയിൽ കൊണ്ടുവന്നിരിക്കുന്നു.”
EXODUS 16 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 16:1-3
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ