EFESI 2:14-16

EFESI 2:14-16 MALCLBSI

യെഹൂദന്മാരെയും വിജാതീയരെയും ഒന്നാക്കിത്തീർത്തുകൊണ്ട് ക്രിസ്തുതന്നെ നമുക്കു സമാധാനം കൈവരുത്തി. അവരെ തമ്മിൽ വേർതിരിക്കുകയും ശത്രുക്കളായി അകറ്റി നിറുത്തുകയും ചെയ്ത ചുവർ അവിടുന്ന് ഇടിച്ചു നിരത്തി. തന്നോടുള്ള സംയോജനത്താൽ രണ്ടു വർഗങ്ങളിൽനിന്ന് ഒരു പുതിയ മനുഷ്യനെ സൃഷ്‍ടിക്കുന്നതിനും അങ്ങനെ സമാധാനം ഉണ്ടാക്കുന്നതിനുംവേണ്ടി, അവിടുന്നു തന്റെ ആത്മപരിത്യാഗത്താൽ കല്പനകളും ചട്ടങ്ങളുമടങ്ങിയ യെഹൂദനിയമസംഹിത നീക്കിക്കളഞ്ഞു. കുരിശിലെ തന്റെ മരണത്താൽ, അവരുടെ ശത്രുത അവിടുന്ന് ഇല്ലാതാക്കി; അങ്ങനെ രണ്ടു വർഗങ്ങളെയും ഏകശരീരമായി സംയോജിപ്പിക്കുകയും ദൈവത്തിങ്കലേക്ക് അവരെ തിരിച്ചുകൊണ്ടുവരികയും ചെയ്തു.

EFESI 2 വായിക്കുക

EFESI 2:14-16 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും