ഒരു ദേശത്തു ദരിദ്രൻ പീഡിപ്പിക്കപ്പെടുകയും നീതിയും ന്യായവും നിർദയം ലംഘിക്കപ്പെടുകയും ചെയ്യുന്നതു കണ്ടാൽ വിസ്മയിക്കേണ്ട; ഉന്നതോദ്യോഗസ്ഥനെ അവന്റെ അധികാരിയും അയാളെ അയാളുടെ മേലധികാരിയും നിരീക്ഷിക്കുന്നുണ്ട്. ഭൂമിയുടെ വിളവ് എല്ലാവർക്കും അവകാശപ്പെട്ടതാണ്. കാർഷികരാജ്യത്തിന് ഒരു രാജാവു വേണം. പണക്കൊതിയന് എത്ര കിട്ടിയാലും തൃപ്തി വരികയില്ല; ധനമോഹിക്ക് എത്ര സമ്പാദിച്ചാലും മതിവരികയില്ല. ഇതും മിഥ്യതന്നെ. വിഭവങ്ങൾ ഏറുമ്പോൾ അവകൊണ്ടു പോറ്റേണ്ടവരുടെ എണ്ണവും പെരുകുന്നു; കണ്ണുകൊണ്ടു കാണാമെന്നല്ലാതെ ഉടമസ്ഥന് അവകൊണ്ട് എന്തു പ്രയോജനം? അല്പമോ, അധികമോ ഭക്ഷിച്ചാലും അധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു; എന്നാൽ അമിതസമ്പത്തു സമ്പന്നന്റെ ഉറക്കം കെടുത്തുന്നു. ആകാശത്തിനു കീഴെ ശോചനീയമായ ഒരു വസ്തുത ഞാൻ കണ്ടിരിക്കുന്നു; സമ്പന്നൻ തന്റെ അനർഥത്തിനായി ധനം കാത്തുസൂക്ഷിക്കുന്നു. താൻ ഏർപ്പെട്ട സാഹസയത്നത്തിൽ അതു നഷ്ടപ്പെടുന്നു; തന്റെ പുത്രനു നല്‌കാൻ അയാളുടെ കൈയിൽ ഒന്നും അവശേഷിക്കുന്നില്ല. അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുവന്നതുപോലെ അവൻ നഗ്നനായി മടങ്ങിപ്പോകും. അവന്റെ അധ്വാനഫലത്തിൽനിന്ന് ഒന്നും കൊണ്ടുപോകാൻ അവനു സാധ്യമല്ല.
THUHRILTU 5 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUHRILTU 5:8-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ