DEUTERONOMY 1:34-39
DEUTERONOMY 1:34-39 MALCLBSI
സർവേശ്വരൻ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു. നിങ്ങളുടെ പൂർവപിതാക്കന്മാർക്കു നല്‌കുമെന്നു ഞാൻ വാഗ്ദാനം ചെയ്ത ഫലഭൂയിഷ്ഠമായ ദേശം ഈ ദുഷിച്ച തലമുറയിലെ ഒരാൾപോലും കാണുകയില്ല എന്ന് അവിടുന്ന് ശപഥം ചെയ്തു. യെഫുന്നെയുടെ പുത്രനായ കാലേബു മാത്രമേ ആ സ്ഥലം കാണുകയുള്ളൂ; അവൻ എന്നെ പൂർണമായി അനുസരിച്ചല്ലോ. അതുകൊണ്ട് അവന്റെ കാൽ പതിച്ച ദേശം, അവനും അവന്റെ പുത്രന്മാർക്കും ഞാൻ കൊടുക്കും. “നിങ്ങൾ നിമിത്തം സർവേശ്വരൻ എന്നോടും കോപിച്ചു; അവിടുന്നു പറഞ്ഞു: “നീയും ആ ദേശത്തു പ്രവേശിക്കുകയില്ല. നിന്റെ സഹായകനും നൂനിന്റെ പുത്രനുമായ യോശുവ അവിടെ പ്രവേശിക്കും; അവനെ ധൈര്യപ്പെടുത്തുക. ഇസ്രായേല്യർ ആ ദേശം അവകാശമാക്കാൻ അവൻ ഇടയാക്കും.” അപ്പോൾ “ശത്രുക്കൾക്കിരയാകുമെന്നു നിങ്ങൾ കരുതിയ നിങ്ങളുടെ ശിശുക്കളും തെറ്റും ശരിയും തിരിച്ചറിയാൻ പ്രായമായിട്ടില്ലാത്ത നിങ്ങളുടെ കുട്ടികളും അവിടെ പ്രവേശിക്കും. ഞാൻ ആ ദേശം അവർക്കു കൊടുക്കും; അവർ അതു കൈവശമാക്കുകയും ചെയ്യും.”

