AMOSA 4:6-13

AMOSA 4:6-13 MALCLBSI

ഇതിലൊക്കെ ഭ്രമം കാട്ടുന്ന ഇസ്രായേല്യരേ, നിങ്ങളുടെ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “രാജ്യമാകെ ഞാൻ ക്ഷാമം വരുത്തിയിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല.” ഞാൻ മഴ മുടക്കി നിങ്ങൾക്കു വിളവില്ലാതെയാക്കി; ഒരു പട്ടണത്തിൽ ഞാൻ മഴ അയച്ചപ്പോൾ മറ്റൊന്നിൽ അയച്ചില്ല; ഒരു നിലത്തിനു മഴ ലഭിച്ചിട്ടും മറ്റൊന്നു വരണ്ടുപോയി. ഒന്നിലേറെ പട്ടണങ്ങളിലെ ജനങ്ങൾ കുടിനീരിനായി മറ്റൊരു പട്ടണത്തിൽ പോയി; പക്ഷേ, മതിയാവോളം കുടിക്കാൻ ലഭിച്ചില്ല. എന്നിട്ടും നിങ്ങൾ എങ്കലേക്കു മടങ്ങിവന്നില്ല. ഉഷ്ണക്കാറ്റും കീടബാധയും വരുത്തി നിങ്ങളുടെ വിളവുകൾ ഞാൻ നശിപ്പിച്ചു; നിങ്ങളുടെ കൃഷിയും മുന്തിരിത്തോട്ടവും ഞാൻ ഉണക്കിക്കളഞ്ഞു; അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും വെട്ടുക്കിളി തിന്നു തീർത്തു. എങ്കിലും നിങ്ങൾ എങ്കലേക്കു മടങ്ങിവന്നില്ല.” “ഈജിപ്തിലെപ്പോലെ നിങ്ങളുടെ ഇടയിലും ഞാൻ ബാധ അയച്ചു; നിങ്ങളുടെ യുവാക്കളെ വാളിനിരയാക്കി; നിങ്ങളുടെ കുതിരകളെ ഞാൻ പിടിച്ചുകൊണ്ടുപോയി. സൊദോം-ഗൊമോറയെപ്പോലെ നിങ്ങളിൽ ചിലരെ ഞാൻ നശിപ്പിച്ചു; തീയിൽനിന്നു വലിച്ചെടുത്ത തീക്കൊള്ളിപോലെ ശേഷിച്ചവർപോലും എങ്കലേക്കു തിരിഞ്ഞില്ല. അതുകൊണ്ട് ഇസ്രായേൽജനമേ, ഞാൻ ഇങ്ങനെ നിങ്ങളോടു പ്രവർത്തിക്കും. നിങ്ങളുടെ ദൈവത്തെ നേരിടാൻ ഒരുങ്ങിക്കൊള്ളുക. അവിടുന്നു മലകളെ മെനയുന്നു; കാറ്റുകളെ സൃഷ്‍ടിക്കുന്നു. തിരുഹിതം മനുഷ്യർക്കു വെളിപ്പെടുത്തുന്നു. അവിടുന്നു പ്രഭാതത്തെ ഇരുട്ടാക്കുന്നു. ഭൂമിയുടെ ഉന്നതങ്ങളിൽ ചരിക്കുന്നു. സർവശക്തനായ ദൈവം, സർവേശ്വരൻ എന്നാകുന്നു അവിടുത്തെ നാമം.

AMOSA 4 വായിക്കുക