TIRHKOHTE 19:4-8

TIRHKOHTE 19:4-8 MALCLBSI

“യോഹന്നാന്റെ സ്നാപനം” എന്ന് അവർ പ്രതിവചിച്ചു. പൗലൊസ് പറഞ്ഞു: “യോഹന്നാൻ മാനസാന്തരത്തിന്റെ സ്നാപനമാണ് നടത്തിയത്; തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ഊന്നിപ്പറയുകയും ചെയ്തു.” ഇതു കേട്ടപ്പോൾ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാപനം സ്വീകരിച്ചു. പൗലൊസ് അവരുടെമേൽ കൈകൾ വച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വരുകയും അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. അവർ പന്ത്രണ്ടു പേരോളം ഉണ്ടായിരുന്നു. പൗലൊസ് സുനഗോഗിൽ ചെന്ന് ധീരതയോടെ പ്രസംഗിക്കുകയും, ദൈവരാജ്യത്തെക്കുറിച്ചു ബോധ്യമാകുമാറ് സംവാദം നടത്തുകയും ചെയ്തുകൊണ്ട് മൂന്നുമാസം അവിടെ കഴിച്ചുകൂട്ടി.

TIRHKOHTE 19 വായിക്കുക