TIRHKOHTE 14:8-11

TIRHKOHTE 14:8-11 MALCLBSI

ലുസ്ത്രയിൽ കാലിനു സ്വാധീനമില്ലാത്ത ഒരാൾ ഉണ്ടായിരുന്നു. ജന്മനാ മുടന്തനായ അയാൾ ഒരിക്കലും നടന്നിട്ടില്ല. അയാൾ പൗലൊസിന്റെ പ്രസംഗം ശ്രദ്ധിച്ചുകേട്ടു. പൗലൊസ് അയാളെ സൂക്ഷിച്ചുനോക്കി, സൗഖ്യം പ്രാപിക്കുവാനുള്ള വിശ്വാസം അയാൾക്കുണ്ടെന്നു മനസ്സിലാക്കിയിട്ട്, “എഴുന്നേറ്റു കാലൂന്നി നിവർന്നു നില്‌ക്കുക” എന്ന് ഉച്ചസ്വരത്തിൽ ആജ്ഞാപിച്ചു. ഉടനെ അയാൾ ചാടിയെഴുന്നേറ്റു നടന്നു. പൗലൊസ് ചെയ്തതു കണ്ടപ്പോൾ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്നു ജനം ലുക്കവോന്യഭാഷയിൽ ശബ്ദമുയർത്തി പറഞ്ഞു.

TIRHKOHTE 14 വായിക്കുക