TIRHKOHTE 13:26-31

TIRHKOHTE 13:26-31 MALCLBSI

“സഹോദരരേ, അബ്രഹാമിന്റെ വംശജരേ, ഇസ്രായേലിന്റെ ദൈവത്തെ ഭജിക്കുന്നവരേ, ഈ രക്ഷയുടെ സന്ദേശം നമുക്കാണ് അയച്ചിരിക്കുന്നത്. യെരൂശലേംനിവാസികളും അവരുടെ ഭരണാധിപന്മാരും യേശു ആരെന്നു ഗ്രഹിച്ചില്ല; ശബത്തുതോറും വായിക്കുന്ന പ്രവാചകഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത് മനസ്സിലാക്കിയതുമില്ല. അവർ യേശുവിനെ ശിക്ഷയ്‍ക്കു വിധിച്ചു: അങ്ങനെ ആ പ്രവചനങ്ങൾ സത്യമായി. വധശിക്ഷയ്‍ക്കുള്ള കാരണമൊന്നും കാണാതിരുന്നിട്ടും യേശുവിനെ വധിക്കുവാൻ പീലാത്തോസിനോട് അവർ ആവശ്യപ്പെട്ടു. അവിടുത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതെല്ലാം അവർ പൂർത്തീകരിച്ചു; പീന്നീട് യേശുവിനെ കുരിശിൽനിന്നിറക്കി ഒരു കല്ലറയിൽ വച്ചു. എന്നാൽ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ഗലീലയിൽനിന്നു തന്നോടുകൂടി യെരൂശലേമിലേക്കു ചെന്നവർക്ക് അവിടുന്നു പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവർ ഇപ്പോൾ ജനങ്ങളുടെ മുമ്പിൽ അവിടുത്തെ സാക്ഷികളാകുന്നു.

TIRHKOHTE 13 വായിക്കുക