2 SAMUELA 22:31-37
2 SAMUELA 22:31-37 MALCLBSI
ദൈവത്തിന്റെ വഴി തികവുള്ളത് സർവേശ്വരന്റെ വാക്കുകൾ വിശ്വാസ്യം. തന്നിൽ അഭയംതേടുന്നവർക്ക് അങ്ങു പരിചയാകുന്നു. സർവേശ്വരനല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം അല്ലാതെ വേറെ അഭയശില ഏത്? ദൈവം എന്റെ ശക്തിദുർഗം അവിടുന്ന് എന്റെ മാർഗം സുഗമമാക്കുന്നു. അവിടുന്ന് എന്റെ കാലുകൾക്കു മാൻപേടയുടെ വേഗം നല്‌കി. ഉയർന്ന ഗിരികളിൽ സുരക്ഷിതനായെന്നെ നിർത്തി അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു. താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം. അവിടുന്ന് എനിക്കു രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു; അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു. എന്റെ മാർഗം അവിടുന്നു സുഗമമാക്കി, എന്റെ കാലുകൾ വഴുതിയില്ല.

