2 SAMUELA 22:21-26

2 SAMUELA 22:21-26 MALCLBSI

എന്റെ ധർമനിഷ്ഠയ്‍ക്കൊത്തവിധം സർവേശ്വരൻ എനിക്കു പ്രതിഫലം നല്‌കി എന്റെ കരങ്ങളുടെ നിർമ്മലതയ്‍ക്കൊത്ത വിധം എനിക്കു പകരം നല്‌കി. സർവേശ്വരന്റെ പാതയിൽ ഞാൻ ചരിച്ചു; തിന്മ ചെയ്ത് എന്റെ ദൈവത്തിൽനിന്ന് ഞാൻ അകന്നു പോയതുമില്ല. അവിടുത്തെ കല്പനകളെല്ലാം ഞാൻ പാലിച്ചു; അവിടുത്തെ നിയമങ്ങൾ ഞാൻ വിട്ടു നടന്നിട്ടുമില്ല. തിരുമുമ്പിൽ ഞാൻ നിഷ്കളങ്കനായിരുന്നു; അകൃത്യങ്ങളിൽനിന്നു ഞാൻ അകന്നുമാറി. എന്റെ ധർമ്മനിഷ്ഠയ്‍ക്കും നിർമ്മലതയ്‍ക്കും ഒത്തവിധം അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി. വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലർത്തുന്നു നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വർത്തിക്കുന്നു

2 SAMUELA 22 വായിക്കുക