2 PETERA 1:17-20

2 PETERA 1:17-20 MALCLBSI

അവിടുന്നു പിതാവായ ദൈവത്തിൽനിന്നു ബഹുമതിയും തേജസ്സും പ്രാപിച്ചപ്പോൾ ‘ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദം ഉജ്ജ്വല തേജസ്സിൽനിന്നു പുറപ്പെട്ടു. തത്സമയം ഞങ്ങൾ അവിടുത്തോടുകൂടി ആ വിശുദ്ധപർവതത്തിൽ ഉണ്ടായിരുന്നതിനാൽ സ്വർഗത്തിൽനിന്നുണ്ടായ ആ ശബ്ദം ഞങ്ങൾ കേട്ടു. കൂടുതൽ ഉറപ്പു നല്‌കുന്ന പ്രവാചകവചനവും നമുക്കുണ്ടല്ലോ. ക്രിസ്തു എന്ന പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളിൽ ഉദിക്കുന്ന പുലർകാലംവരെ, ഇരുളടഞ്ഞ സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതേണ്ടതാണ്. വേദഗ്രന്ഥത്തിലുള്ള ഒരു പ്രവചനവും ആർക്കും സ്വയം വ്യാഖ്യാനിക്കാവുന്നതല്ലെന്ന് ഒന്നാമതു മനസ്സിലാക്കണം.

2 PETERA 1 വായിക്കുക