2 KORINTH 10:3-7

2 KORINTH 10:3-7 MALCLBSI

ഞങ്ങൾ ലോകത്തിൽ ജീവിക്കുന്നു എന്നതു വാസ്തവം തന്നെ; എങ്കിലും ലൗകികമായ പോരാട്ടമല്ല ഞങ്ങൾ നടത്തുന്നത്. ഞങ്ങളുടെ പോരാട്ടത്തിനുപയോഗിക്കുന്ന ആയുധങ്ങളും ലൗകികമല്ല. ബലവത്തായ കോട്ടകളെ ഇടിച്ചുനിരത്തുന്ന അതിശക്തമായ ദിവ്യായുധങ്ങളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. അസത്യജടിലമായ വാദമുഖങ്ങളെ ഞങ്ങൾ തകർക്കും. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിനെതിരെയുള്ള എല്ലാ യുക്ത്യാഭാസങ്ങളെയും ഔദ്ധത്യത്തെയും ഞങ്ങൾ തകർക്കും. എല്ലാ മാനുഷികവിചാരങ്ങളെയും ഞങ്ങൾ കീഴടക്കി ക്രിസ്തുവിനെ അനുസരിക്കുമാറാക്കും. അങ്ങനെ നിങ്ങളുടെ അനുസരണം പരിപൂർണമായെന്നു തെളിയിച്ചശേഷം എല്ലാ അനുസരണക്കേടിനും ശിക്ഷ നല്‌കാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. നിങ്ങളുടെ കൺമുമ്പിലുള്ളത് ശ്രദ്ധിക്കുക. താൻ ക്രിസ്തുവിനുള്ളവനാണെന്നു വിചാരിക്കുന്ന ആരെങ്കിലും അവിടെയുണ്ടോ? അവൻ ആയിരിക്കുന്നതുപോലെതന്നെ ഞങ്ങളും ക്രിസ്തുവിനുള്ളവരാണെന്ന് അവൻ ഓർത്തുകൊള്ളട്ടെ.

2 KORINTH 10 വായിക്കുക