2 CHRONICLE 9:1-7

2 CHRONICLE 9:1-7 MALCLBSI

ശെബാരാജ്ഞി ശലോമോന്റെ പ്രശസ്തിയെപ്പറ്റി കേട്ടപ്പോൾ, ഉത്തരം നല്‌കാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾകൊണ്ട് അദ്ദേഹത്തെ പരീക്ഷിക്കാൻ വലിയ പരിവാരത്തോടുകൂടി യെരൂശലേമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങൾ, അളവറ്റ സ്വർണം, രത്നങ്ങൾ എന്നിവ വഹിച്ചിരുന്ന അനേകം ഒട്ടകങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നു. രാജ്ഞി ശലോമോന്റെ അടുക്കൽ വന്നു തന്റെ മനസ്സിൽ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു. അവയ്‍ക്കെല്ലാം അദ്ദേഹം ഉത്തരം നല്‌കി. ഉത്തരം നല്‌കാൻ കഴിയാത്തവിധം അവ ഒന്നും രാജാവിനു അജ്ഞാതമായിരുന്നില്ല. ശലോമോന്റെ ജ്ഞാനവും അദ്ദേഹം പണിയിച്ച കൊട്ടാരവും മേശയിലെ ഭക്ഷണവും ഉദ്യോഗസ്ഥന്മാരുടെ ഇരിപ്പിടങ്ങളും സേവകരുടെ പരിചരണവും വേഷവിധാനങ്ങളും പാനപാത്രവാഹകരും അവരുടെ വസ്ത്രധാരണവും സർവേശ്വരന്റെ ആലയത്തിൽ ശലോമോൻ അർപ്പിച്ച ഹോമയാഗങ്ങളും എല്ലാം രാജ്ഞിയെ വിസ്മയിപ്പിച്ചു. ശെബാരാജ്ഞി രാജാവിനോടു പറഞ്ഞു: “എന്റെ നാട്ടിൽവച്ച് അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും കുറിച്ചു കേട്ടതെല്ലാം വാസ്തവംതന്നെ. ഞാൻ ഇവിടെ വന്നു സ്വന്തം കണ്ണുകൊണ്ടു കാണുന്നതുവരെ അവ വിശ്വസിച്ചിരുന്നില്ല. എന്നാൽ അങ്ങയുടെ ജ്ഞാനമഹത്ത്വത്തിൽ പകുതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ടിരുന്നതിലും അങ്ങ് എത്രയോ ശ്രേഷ്ഠനാണ്. അങ്ങയുടെ ഭാര്യമാർ എത്ര ഭാഗ്യവതികൾ! അങ്ങയെ പരിചരിക്കുന്നവരും ഈ വിജ്ഞാനവചനങ്ങൾ സദാ കേൾക്കുന്നവരുമായ അങ്ങയുടെ ദാസന്മാരും ഭാഗ്യവാന്മാർ

2 CHRONICLE 9 വായിക്കുക