ഇരുപത്തഞ്ചാം വയസ്സിൽ ഹിസ്കീയാ വാഴ്ച ആരംഭിച്ചു. അദ്ദേഹം യെരൂശലേമിൽ ഇരുപത്തൊമ്പതു വർഷം ഭരിച്ചു. സെഖര്യായുടെ പുത്രി അബീയാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. പിതാവായ ദാവീദിനെപ്പോലെ സർവേശ്വരനു ഹിതകരമാംവിധം അദ്ദേഹം ജീവിച്ചു. തന്റെ വാഴ്ചയുടെ ഒന്നാം വർഷം ഒന്നാം മാസം അദ്ദേഹം സർവേശ്വരമന്ദിരത്തിന്റെ വാതിലുകൾ തുറക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്തു. അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും ദേവാലയത്തിന്റെ കിഴക്കെ അങ്കണത്തിൽ വിളിച്ചുകൂട്ടി; അവരോടു പറഞ്ഞു: “ലേവ്യരേ, എന്റെ വാക്കു ശ്രദ്ധിക്കുക; നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരന്റെ ആലയവും ശുദ്ധീകരിക്കണം. വിശുദ്ധമന്ദിരത്തിലെ മാലിന്യങ്ങൾ നീക്കിക്കളയുകയും വേണം.
2 CHRONICLE 29 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 CHRONICLE 29:1-5
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ