1 SAMUELA 26:23-25

1 SAMUELA 26:23-25 MALCLBSI

സർവേശ്വരൻ എല്ലാവർക്കും അവരവരുടെ വിശ്വസ്തതയ്‍ക്കും നീതിനിഷ്ഠയ്‍ക്കും തക്കവിധം പ്രതിഫലം നല്‌കുന്നു. അവിടുന്ന് അങ്ങയെ ഇന്ന് എന്റെ കൈയിൽ ഏല്പിച്ചതായിരുന്നു; എന്നാൽ സർവേശ്വരന്റെ അഭിഷിക്തനായ അങ്ങേക്കെതിരെ കരം ഉയർത്താൻ എനിക്കു മനസ്സുവന്നില്ല. അങ്ങയുടെ ജീവൻ വിലപ്പെട്ടതായി ഇന്നു ഞാൻ കണ്ടതുപോലെ എന്റെ ജീവനും സർവേശ്വരസന്നിധിയിൽ വിലപ്പെട്ടതായിരിക്കട്ടെ. എന്റെ സകല കഷ്ടതകളിൽനിന്നും അവിടുന്നു എന്നെ വിടുവിക്കട്ടെ.” ശൗൽ ദാവീദിനോടു പറഞ്ഞു: “എന്റെ മകനേ, ദാവീദേ, നീ അനുഗൃഹീതൻ. നിന്റെ പ്രവൃത്തികളിലെല്ലാം നീ വിജയം നേടും.” ദാവീദ് തന്റെ വഴിക്കും ശൗൽ കൊട്ടാരത്തിലേക്കും മടങ്ങി.

1 SAMUELA 26 വായിക്കുക