ദാവീദ് അവളോടു പറഞ്ഞു: “ഇന്നു നിന്നെ എന്റെ അടുക്കലേക്കു അയച്ച ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. നിന്റെ വിവേകം സ്തുത്യർഹമാണ്. രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയും ഇരിക്കാൻ ഇന്ന് എന്നെ തടഞ്ഞ നീ അനുഗൃഹീതയാണ്. നിനക്കു ദോഷം വരുത്താതിരിക്കാൻ എന്നെ തടഞ്ഞ ഇസ്രായേലിന്റെ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു, നീ തിടുക്കത്തിൽ എന്നെ എതിരേല്‌ക്കാൻ വന്നില്ലായിരുന്നെങ്കിൽ നേരം പുലരുമ്പോഴേക്ക് നാബാലിന് ഒരു പുരുഷപ്രജപോലും ശേഷിക്കുകയില്ലായിരുന്നു.” അവൾ കൊണ്ടുവന്നിരുന്നതു വാങ്ങിയിട്ട് ദാവീദ് പറഞ്ഞു: “സമാധാനത്തോടെ നിന്റെ ഭവനത്തിലേക്കു പോകുക; നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു; നിന്റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു.”
1 SAMUELA 25 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 SAMUELA 25:32-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ