1 SAMUELA 20:12-17

1 SAMUELA 20:12-17 MALCLBSI

യോനാഥാൻ ദാവീദിനോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ സാക്ഷിയായിരിക്കട്ടെ. നാളെയോ അതിനടുത്ത ദിവസമോ ഈ സമയത്ത് ഞാൻ ഇക്കാര്യം എന്റെ പിതാവിനോടു ചോദിക്കും; അദ്ദേഹം നിനക്ക് അനുകൂലമാണെങ്കിൽ ആ വിവരം നിന്നെ അറിയിക്കും. നിന്നെ ഉപദ്രവിക്കാനാണ് പിതാവിന്റെ ഭാവമെങ്കിൽ അതറിയിച്ച് ഞാൻ നിന്നെ സുരക്ഷിതനായി പറഞ്ഞയയ്‍ക്കും; ഇതിൽ ഞാൻ വീഴ്ച വരുത്തിയാൽ സർവേശ്വരൻ എന്നെ ശിക്ഷിച്ചുകൊള്ളട്ടെ; അവിടുന്ന് എന്റെ പിതാവിന്റെ കൂടെ ഇരുന്നതുപോലെ നിന്റെ കൂടെയും ഉണ്ടായിരിക്കട്ടെ. ഞാൻ ജീവനോടെ ശേഷിച്ചാൽ സർവേശ്വരനാമത്തിൽ എന്നോടു കരുണ കാണിക്കണം. ഞാൻ മരിച്ചാൽ എന്റെ കുടുംബത്തോടു നീ എന്നും കൂറു പുലർത്തണം. സർവേശ്വരൻ നിന്റെ ശത്രുക്കളെയെല്ലാം ഭൂമിയിൽനിന്ന് ഉന്മൂലനം ചെയ്യുമ്പോഴും യോനാഥാന്റെ നാമം നിന്റെ കുടുംബത്തിൽനിന്നു വിഛേദിക്കരുതേ! സർവേശ്വരൻ ദാവീദിന്റെ ശത്രുക്കളോടു പകരം ചോദിക്കട്ടെ.” യോനാഥാൻ പ്രാണതുല്യം ദാവീദിനെ സ്നേഹിച്ചിരുന്നു; തന്നോടുള്ള സ്നേഹത്തിന്റെ പേരിൽ ദാവീദിനെക്കൊണ്ടു വീണ്ടും സത്യം ചെയ്യിച്ചു.

1 SAMUELA 20 വായിക്കുക