1 KORINTH 1:3-9

1 KORINTH 1:3-9 MALCLBSI

നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ക്രിസ്തുയേശു മുഖേന നിങ്ങൾക്ക് നല്‌കിയിരിക്കുന്ന ദൈവകൃപ നിമിത്തം നിങ്ങൾക്കുവേണ്ടി എന്റെ ദൈവത്തെ എപ്പോഴും ഞാൻ സ്തുതിക്കുന്നു. ക്രിസ്തുവിനോടുള്ള ഐക്യത്തിൽ എല്ലാവിധ ഭാഷണങ്ങളും അറിവുകളുമുൾപ്പെടെയുള്ള സകല കാര്യങ്ങളിലും നിങ്ങൾ സമ്പന്നരായിത്തീർന്നിരിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം നിങ്ങളിൽ ദൃഢമായി വേരൂന്നിയിട്ടുണ്ട്. അങ്ങനെ നമ്മുടെ കർത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതിനുവേണ്ടി കാത്തിരിക്കുന്ന നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ടല്ലോ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദിവസത്തിൽ നിങ്ങൾ കുറ്റമറ്റവരായിരിക്കുന്നതിന് അന്ത്യംവരെ അവിടുന്ന് നിങ്ങളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യും. അവിടുത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയ്‍ക്കായി നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ തന്നെ.

1 KORINTH 1 വായിക്കുക