ദാവീദുരാജാവ് ഇസ്രായേൽസമൂഹത്തോടു പറഞ്ഞു: “എന്റെ പുത്രനായ ശലോമോനെ മാത്രമാണ് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. അവൻ ചെറുപ്പമാണ്, പരിചയസമ്പന്നനുമല്ല; ചെയ്യാനുള്ള പ്രവൃത്തിയോ, വലുത്; ആലയം മനുഷ്യനുവേണ്ടിയുള്ളതല്ല, ദൈവമായ സർവേശ്വരനു വേണ്ടിയുള്ളതാണല്ലോ. അതുകൊണ്ട് എന്റെ ദൈവത്തിന്റെ ആലയത്തിനായി എന്നാൽ കഴിയുന്നതെല്ലാം കരുതിയിട്ടുണ്ട്. അതത് ഉപകരണങ്ങൾക്കു വേണ്ട സ്വർണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കൂടാതെ ധാരാളം ഗോമേദകക്കല്ലുകൾ, രത്നക്കല്ലുകൾ, അഞ്ജനക്കല്ലുകൾ, വർണക്കല്ലുകൾ, എല്ലാത്തരം അമൂല്യ രത്നങ്ങൾ, മാർബിൾ എന്നിവയും ഞാൻ ശേഖരിച്ചിട്ടുണ്ട്.
1 CHRONICLE 29 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 29:1-2
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ