1 CHRONICLE 28:19-21

1 CHRONICLE 28:19-21 MALCLBSI

തൽസംബന്ധമായ വിവരങ്ങൾ സർവേശ്വരനിൽനിന്ന് എഴുതിക്കിട്ടിയതുപോലെ തന്നെയാണു ദാവീദ് ഇവയെല്ലാം വിശദീകരിച്ചു കൊടുത്തത്. അവയനുസരിച്ചുതന്നെ അവയുടെ പണികളും നടക്കണം. പിന്നെ ദാവീദ് ശലോമോനോടു പറഞ്ഞു: “ശക്തിയോടും ധീരതയോടുംകൂടി പ്രവർത്തിക്കുക; ഭയമോ ശങ്കയോ വേണ്ടാ. എന്റെ ദൈവമായ സർവേശ്വരൻ നിന്റെ കൂടെയുണ്ട്. അവിടുത്തെ ആലയത്തിലെ ശുശ്രൂഷകൾക്കുവേണ്ട ജോലികളെല്ലാം തീരുന്നതുവരെ അവിടുന്നു നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. ഇതാ, ദേവാലയത്തിലെ സകല ശുശ്രൂഷകൾക്കും വേണ്ട പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങൾ തയ്യാറായി നില്‌ക്കുന്നു; ഓരോ ജോലിക്കും വേണ്ട സാമർഥ്യവും സന്നദ്ധതയുമുള്ളവർ നിന്റെ കൂടെയുണ്ട്; ഉദ്യോഗസ്ഥന്മാരും ജനങ്ങളും നിന്റെ കല്പനകളെല്ലാം അനുസരിക്കാൻ ഒരുങ്ങി നിൽക്കുന്നു.”

1 CHRONICLE 28 വായിക്കുക