1 CHRONICLE 17:3-8

1 CHRONICLE 17:3-8 MALCLBSI

എന്നാൽ അന്നു രാത്രി സർവേശ്വരൻ നാഥാനോട് അരുളിച്ചെയ്തു: “നീ പോയി എന്റെ ദാസനായ ദാവീദിനോടു പറയുക, നീയല്ല എനിക്കു പാർക്കുന്നതിനു ദേവാലയം പണിയേണ്ടത്’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഇസ്രായേലിനെ നയിക്കാൻ തുടങ്ങിയ നാൾമുതൽ ഇന്നുവരെ ഞാൻ ആലയത്തിൽ വസിച്ചിട്ടില്ല; കൂടാരത്തിൽ പാർത്ത്, ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുകയായിരുന്നു. ഞാൻ ഇസ്രായേൽജനത്തോടുകൂടി സഞ്ചരിച്ചിരുന്നപ്പോൾ എവിടെവച്ചെങ്കിലും ‘ദേവദാരുമരംകൊണ്ട് എനിക്കൊരു ആലയം പണിയാത്തതെന്ത്?’ എന്നു എന്റെ ജനത്തെ നയിക്കാൻ നിയമിച്ചിരുന്ന ന്യായാധിപരിൽ ആരോടെങ്കിലും ഞാൻ ചോദിച്ചിട്ടുണ്ടോ?” എന്റെ ദാസനായ ദാവീദിനോടു പറയുക: “സൈന്യങ്ങളുടെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു, ആടു മേയിച്ചു നടന്നിരുന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു രാജാവായിരിക്കാൻ മേച്ചിൽസ്ഥലത്തുനിന്നു തിരഞ്ഞെടുത്തു. നീ യാത്ര ചെയ്ത സ്ഥലങ്ങളിലെല്ലാം ഞാൻ നിന്റെകൂടെ ഉണ്ടായിരുന്നു. നിന്റെ മുമ്പിൽനിന്നു ശത്രുക്കളെയെല്ലാം നീക്കിക്കളഞ്ഞു. ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ നിന്റെ നാമവും ഞാൻ പ്രസിദ്ധമാക്കും.

1 CHRONICLE 17 വായിക്കുക