1 CHRONICLE 16:8-12

1 CHRONICLE 16:8-12 MALCLBSI

സർവേശ്വരനു സ്തോത്രമർപ്പിക്കുവിൻ, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ, ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ പ്രഘോഷിക്കുവിൻ! അവിടുത്തേക്ക് സ്തോത്രഗാനം ആലപിക്കുവിൻ, അവിടുത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ! അവിടുത്തെ പരിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ; സർവേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ! സർവേശ്വരനെ ആരാധിക്കുവിൻ, അവിടുത്തെ ശക്തിയിൽ ആശ്രയിക്കുവിൻ! അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിൻ! അവിടുത്തെ ദാസനായ അബ്രഹാമിന്റെ സന്തതികളേ, അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്റെ സന്തതികളേ

1 CHRONICLE 16 വായിക്കുക