യൗവനകാലത്തുതന്നെ
നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക,
ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്,
“ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല”
എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്—
സൂര്യനും വെളിച്ചവും
ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്,
മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ