“‘നിങ്ങൾ ചെവികൊണ്ട് കേട്ടിട്ടും ഗ്രഹിക്കാതിരിക്കും;
കണ്ണുകൊണ്ട് കണ്ടിട്ടും കാണാതിരിക്കും;
കണ്ണുകൊണ്ട് കാണാതെയും ചെവികൊണ്ട് കേൾക്കാതെയും
ഹൃദയംകൊണ്ട് ഗ്രഹിച്ച് മനന്തിരിയാതെയും.
ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന്
ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു.
അവരുടെ ചെവി കേൾക്കുവാൻ മന്ദമായിരിക്കുന്നു;
അവരുടെ കണ്ണ് അടച്ചിരിക്കുന്നു എന്നു
ഈ ജനത്തിന്റെ അടുക്കൽ പോയി പറക’
എന്നിങ്ങനെ തന്നെ.”