യോഹന്നാൻ 15:5 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക
3 ദിവസങ്ങളിൽ
വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും അതിജീവിക്കുക എന്നത് ഓരോ വിശ്വാസിയുടെയും നിരന്തരമായ യാത്രയാണ്. അത് സ്വന്ത ഇച്ഛാശക്തിയോടൊപ്പമുള്ള പോരാട്ടമോ, സ്വയംപര്യാപ്തതയുടെ പ്രലോഭനമോ, പരിപൂർണ്ണതയുടെ ഭാരമോ ആകട്ടെ, ഈ വെല്ലുവിളികൾ നമ്മുടെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തും. ദൈവത്തിൻ്റെ വചനത്തിലേക്ക് തിരിയുകയും നമ്മുടെ ഇഷ്ടം സമർപ്പിക്കുകയും, അവൻ്റെ ശക്തിയുടെ നമ്മുടെ ആവശ്യം തിരിച്ചറിയുകയും, നമ്മുടെ പരാജയങ്ങളിൽ അവൻ്റെ കൃപ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക് യഥാർത്ഥ സമാധാനവും ലക്ഷ്യവും കണ്ടെത്താൻ കഴിയും. വിശ്വാസത്തോടും ആശ്രയത്തോടും കൂടി ഈ പോരാട്ടങ്ങളെ എങ്ങനെ മറികടക്കാം എന്ന് നമുക്ക് പര്യവേക്ഷണം ചെയ്യാം.

ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!
7 ദിവസം
സന്തോഷവും ഉദ്ദേശ്യവും നിറഞ്ഞ ജീവിതം ബന്ധങ്ങളിലും സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ സംബന്ധിച്ച് നിങ്ങൾ കൂടുതൽ വ്യക്തത തേടുകയാണെങ്കിൽ, നിങ്ങളുടെ അന്വേഷണത്തിനും കണ്ടെത്തലിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് ഈ പദ്ധതി ഉപയോഗിക്കുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.

അനുസരണം
2 ആഴ്ച
യേശു തന്നെ സ്നേഹിക്കുന്നവൻ അവന്റെ വചനം പാലിക്കും എന്നു പറഞ്ഞിരിക്കുന്നു. അത് നാം വ്യക്തിപരമായി എന്തു വില കൊടുക്കേണ്ടി വന്നാലും, നമ്മുടെ അനുസരണം ദൈവത്തിനു വിലയേറിയതാണ്. അനുസരണത്തെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്ന കാര്യങ്ങളിലൂടെയാണ് "അനുസരണം" വായന പദ്ധതി നടക്കുന്നത്:എങ്ങനെ സത്യസന്ധതയുടെ മനോഭാവം നിലനിർത്താം, കാരുണ്യത്തിന്റെ പങ്ക് ,അനുസരിക്കുന്നത് എങ്ങനെ നമ്മെ സ്വതന്ത്രമാക്കുകയും നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നതും അതിലേറെയും.