എഫെസ്യർ 5:16 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ദൈവത്തിനായി നിങ്ങളുടെ സമയം വിനിയോഗിക്കാം
4 ദിവസം
നിങ്ങളുടെ സമയം ദൈവത്തിനായി വിനിയോഗിക്കുന്നതിനെക്കുറിച്ച് ആർ സി സ്പ്രൗളിൻറെ നാലു ദിവസത്തെക്കുള്ള ധ്യാനചിന്ത. ദൈവത്തിൻറെ സാന്നിദ്ധ്യത്തിൽ, ദൈവത്തിൻറെ അധികാരത്തിൻ കീഴിൽ, ദൈവത്തിൻറെ മഹത്ത്വത്തിനു വേണ്ടി ജീവിക്കുന്നതിനു ഓരോ ധ്യാനചിന്തയും നിങ്ങളെ ആഹ്വാനം ചെയ്യുന്നു.

സമയം കൈകാര്യം ചെയ്യാനുള്ള ദൈവവചനാടിസ്ഥിത തത്ത്വങ്ങൾ
6 ദിവസങ്ങൾ
ഒരു ദിവസത്തിൽ 24 മണിക്കൂറിൽ കൂടുതൽ ഇല്ലെന്നതിൽ നിങ്ങൾ നിരാശനാണോ? നിങ്ങളുടെ പട്ടികയിലെ പദ്ധതികളുടെ എണ്ണം അമിതമാണോ? ദൈവവചനത്തിലും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കാൻ വേണ്ടത്ര ഊർജ്ജവും സമയവും ഇല്ലാത്തതിനാൽ നിങ്ങൾ ക്ഷീണിതനാണോ? ഇതൊക്കെ ലോകത്തിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളായിരിക്കാം. എന്നാൽ സുവാർത്ത ഇതാണ് - നമ്മുടെ സമയം നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ തത്ത്വങ്ങൾ വേദപുസ്തകം വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി ആ തിരുവെഴുത്തുകളെ വിശദീകരിക്കുകയും ഈ ജീവിതത്തിൽ നിങ്ങൾക്ക് അവശേഷിക്കുന്ന സമയം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നതിനുള്ള അതിവിശിഷ്ഠമായ പ്രായോഗിക ഉപദേശം നൽകുകയും ചെയ്യും!