ഓകന്നാൻ 2

2
കാനാവില കെനിയാളം
1മൂന്റന്തി വെളിച്ചപ്പൻ കെലീലയില കാനാവില് ഒര കെനിയാളം ഒണ്ടാഞ്ഞ്ത്; ഏശുവ്ന്റ അമ്മയം അവട വന്ത്ത്. 2ഏശുവ്നയം അവന്റ ശിശിയൻമാരയം ആ കെനിയാളത്ത്ക്ക് വിളിച്ചാര്. 3അവട വീഞ്ഞ് മതിയാകാണ്ടി ഇര്ന്നപ്പൻ ഏശുവ്ന്റ അമ്മ അവനോട, “ഇവട വീഞ്ഞ് തീറ്ന്ന് പീത്” ഇന്റ് പേശീത്.
4അത്ക്ക് ഏശു, “ഇവളെ, എക്കും നിക്കും ഇതീല് എന്തൻ കാരിയം? ഇന്റീ വെരയം എന്റ ശമയം ആഞ്ഞ്‌ല” ഇന്റ് ഏശു പേശിയാൻ.
5അത്കെയിഞ്ഞ് ഏശുവ്ന്റ അമ്മ അവടയൊള്ള വേലക്കാറോട, “ഏശു എന്തൻ പേശിയാലും അത് നിങ്ങ ചെയ്യണം” ഇന്റ് പേശീത്.
6എകൂതൻമാര ചട്ടംപേല കെയ് കെയ്‌ക്‌വാനിക്കി വേണ്ടി തണ്ണി കോരി വെക്കന്റ ഏറക്കോറ നൂറ്ക്ക് മിച്ചം പെടി തണ്ണിവീതം കോരി വെക്കന്റ ആറ് കെല്ല്ത്തിണ്ണ് അവട ഒണ്ടാഞ്ഞ്ത്. 7ഏശു അവടയൊള്ള വേലക്കാറോട, “ഈ കെല്ല്ത്തിണ്ണീല് തണ്ണി കോരി നെറയിൻ” ഇന്റ് പേശിയാൻ; അവങ്ങ അത്‌ന്റ വായ് വെരയം തണ്ണി കോരി നെറച്ചാര്. 8പിന്ന ഏശു അവങ്ങളോട, ഇതീനെന്റ് ഇത്ത്റി കോരി വിര്ന്ത്കങ്കാണിക്കാറന്റ കെയ്യീല് കൊട്‌വ് ഇന്റ് പേശിയാൻ; അവങ്ങ ആണ ചെയ്ഞ്ഞാര്. 9വീഞ്ഞാഞ്ഞ് തീറന്ന തണ്ണി അവൻ കുടിച്ച് പാത്താൻ; അത് ഏടനെന്റ് കിട്ടീതിന്റ് അവന്ക്ക് തിക്ക്‌ലാഞ്ഞ്ത് തണ്ണി കോരിയെട്ത്ത് വന്ത വേലക്കാറ്ക്ക് മാട്ട്ക്ക്മേ അത് തിക്കൊണ്ടാഞ്ഞൊള്ള്. കങ്കാണി പെണ്ണ്കാറന വിളിച്ച്, 10“ആത്തിയം ഒക്കളം നെല്ല വീഞ്ഞും പൂശാഞ്ഞ് കെയിഞ്ഞ് എളം വീഞ്ഞും കൊടക്കന്റാര്; ഇന്റെ നിയ്യ് ഇത്തറയം നേരം നെല്ല വീഞ്ഞ് പേണിവെച്ചയില്ലോ” ഇന്റ് പേശിയാൻ.
11ഏശു ഇത് അവന്റ ആത്തീത്തി അടയാളമാഞ്ഞ് കെലീലയില കാനാവില് വെച്ച് ചെയ്ഞ്ഞാൻ; അവൻ അവടയിട്ട് അവന്റ മകത്തം കാട്ടിക്കൊടക്കത്തം അവന്റ ശിശിയൻമാര് അവന നമ്പത്തം ചെയ്ഞ്ഞാര്.
12ഇത്കെയിഞ്ഞ് ഏശു അവന്റ അമ്മീന്റയം തമ്പിമാരയം ശിശിയൻമാരയം കൂട്ടത്ത് കപറന്നകൂമ്ക്ക് പിയ്യാൻ; അവട അവങ്ങ ഇത്ത്റിക്കാലം കുടിയിര്ന്ന്‌ല.
ഏശു എകൂതവെലീപള്ളി ശുത്തിയാക്കന്റാൻ
മത്തായ് 12:12–13; മർക്കോശ് 11:15–17; ലൂക്കോശ് 19:45–46
13എകൂതൻമാര പെശക ഉലശവം ആവാനിക്കാഞ്ഞപ്പൻ ഏശു എര്ശലേമില് എകൂതൻമാര വെലീപള്ളിക്കി പിയ്യാൻ. 14അവട എകൂതൻമാര വെലീപള്ളിയില് ആട്മാട്കളയം പ്റാവ്കളയും വിക്കന്റാള്കള കണ്ടാൻ; മാട്ട്ക്ക്മില്ല ഉറവായ് മാറ്റിക്കൊടക്കന്റ ആള്കള് ഇര്ക്കന്റതും കണ്ടാൻ.
15ഇത് കണ്ടപ്പൻ ഏശു കെത്റ്ട്ട് ഒര ചാട്ടവാറ് കെട്ടിയെട്ത്ത് ആട്മാട്കള എകൂതൻമാര വെലീപള്ളിയില് നെന്റ് ഓട്ടിവിടത്തം ഉറവായ് മാറ്റിക്കൊടക്കന്റാള്കള തട്ട് മറിച്ച് കളയത്തം അവങ്ങള ഉറവായ്‌തുട്ട്കള് തൂവിക്കളയത്തം ചെയ്ഞ്ഞാൻ. 16പിന്ന പ്റാവ്ന വിക്കന്റ ആള്കളോട, “ഇവടനെന്റ് ഇത്‌ന എട്ത്ത് പേൻ; എന്റ അപ്പന്റ വീട്ന ഏവാരം വിക്കന്റ താവാക്കേറ്” ഇന്റ് പേശിയാൻ. 17“നിന്റ വെലീപള്ളീനപ്പെറ്റിയൊള്ള എരിവ് എന്ന തിന്റ് കളയ്‌ന്റ്” ഇന്റ് തെയ്‌വവയനത്തീല് എയ്‌തി വെച്ചിരക്കന്റത് അവന്റ ശിശിയൻമാര് നെനച്ചാര്.
18അപ്പിനിക്കി എകൂതൻമാര് അവനോട, “ഇതൊക്ക ചെയ്യ്‌വാനിക്കൊള്ള അതികാരം നിക്ക് ഒണ്ട് ഇന്റൊള്ളത്ക്ക് എന്തൻ അടയാളം കാട്ട്‌വാനിക്കി നിക്ക് പെറ്റും” ഇന്റ് കേട്ടാര്. 19അത്ക്ക് ഏശു, “ഈ പള്ളി ഇടിച്ച് പൊളിച്ച് കളയിൻ; നാന് അത് മൂന്റ് രായിക്കുള്ള്ക്ക് പിന്നയം കെട്ടിയെട്പ്പിൻ” ഇന്റ് പേശിയാൻ. 20അത്ക്ക് എകൂതൻമാര് ഈ പള്ളി നാപ്പത്താറ് വെരിശം കൊണ്ടാണും കെട്ടി തീറത്തത്; നിയ്യ് അത് വെറും മൂന്റ് രായ്‌ക്കുള്ള്ക്ക് തീറ്പ്പിയാ? ഇന്റ് കേട്ടാര്. 21ഇന്റെ അവൻ പേശീത് അവന്റ തേകം ഇന്റ് പേശന്റ പള്ളിയിന പെറ്റിയാണും. 22ഏശു വീന്നാള്കളീനെന്റ് ഉശ്റ്‌വന്ത് എള്മ്പി കെയിഞ്ഞ് അവൻ ഈണ പേശീത്‌നപെറ്റി അവന്റ ശിശിയൻമാര്ക്ക് നെനപ്പ് വന്ത്ത്; അപ്പിനിക്കി അവങ്ങ തെയ്‌വവയനത്ത്നയും ഏശുവ്ന്റ വാക്ക്കളയം നമ്പിയാര്. 23പെശക ഉലശവത്ത്ന്റ കാലത്ത് ഏശു എര്ശലേമിലിട്ട് ചെയ്ഞ്ഞ അത്‌ശകമാഞ്ഞ അടയാളങ്ങള് കണ്ട് പലാള്കളും അവന്റ പേര്ന നമ്പിയാര്. 24ഇന്റെ ഏശുവ്ക്ക് അവങ്ങള ചങ്ക്ന തിക്കൊള്ളത്കൊണ്ട് അവൻ അവങ്ങളോട ഒന്റും തൊറന്ന് പേശീല. 25ഏശുവ്ക്ക് മന്ശ്‌ന്റ ചങ്കീലൊള്ളത് തിക്കൊള്ളത്കൊണ്ട് മന്ശ്‌നപ്പെറ്റി ഒരത്തനം ഏശുവോട പേശിക്കൊടക്കന്റ കാരിയമില്ല.

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요