മത്തായി 7

7
നായം വിതിക്കിനതെ ചൊല്ലിയൊള്ളെ പടിയ്‌ക്കെ വയ്‌ക്കൽ
ലൂക്കോശ് 6:37–38,41–42
1ആരളാം നിങ്കെ വിതിപ്പാനില്ലെ ഒണ്ണാ തെയ്‌വമും നിങ്കളെ വിതിയാത്ത്. 2നിങ്കെ വോറെ വേരാളെ എകനെ വിതിക്കിനതോ അകനയേ തെയ്‌വം നിങ്കളാം വിതിക്കും; നിങ്കെ ഏളെ അളവ് വച്ച് അളക്കിനതോ അതേ അളവിൽ വച്ച് നിങ്കാക്കും അളന്ത് കിടയ്‌ക്കും. 3ഉടവൻ കണ്ണിൽ വലിയെ കോൽ ഇരുക്കിനതെ നോക്കാതെ ഇണങ്കൻ കണ്ണിലെ തൂശിയെ നോക്കിനത് എന്തുക്ക്? 4ഉടവൻ കണ്ണിൽ കോൽ ഇരുക്കയിലേ “ഇണങ്കാ, നിൽ നിൻ കണ്ണിലെ തൂശിയെ എടുത്തൊറിയട്ടെ” ഒൺ ഇണങ്കൻകാൽ ചൊൽകേക്ക് നിനക്ക് എകനെ മുടിഞ്ചോകും? 5നരി ചാമിക്കാറനേ, മുതെ നിൻ ചൊന്തെ കണ്ണിലെ കോലെ എടുത്തൊറി; അപ്പെ ഇണങ്കൻ കണ്ണിലെ തൂശിയെ എടുത്തൊറീകേക്ക് വെടിപ്പാ കാണാമില്ലേ?
6ചുത്തമാനതെ നായ്‌കാട്ടുക്ക് കൊടാതേൻ; അതുകാട് തിരുമ്പി നിങ്കളെ നാശമാക്കേക്ക് വരും; നിങ്കകാലെ വിലയൊള്ളെ മുത്തുകാടെ പണ്ണീക്ക് മില്ലോട് ഇടുവാനുമില്ലെ; അതുകാട് കാലിൽ അതെ മെതിക്കേം ചെയ്യും.
കോളിൻ, തേടിൻ, മുട്ടിൻ
ലൂക്കോശ് 11:9–13
7കോളിൻ ഒണ്ണാ നിങ്കാക്ക് കിടയ്‌ക്കും; തേടിൻ ഒണ്ണാ നിങ്കെ കണ്ടു പുടിയ്‌ക്കും; മുട്ടിൻ ഒണ്ണാ നിങ്കാക്ക് വാതൽ തുറന്ത് കിടയ്‌ക്കും. 8എന്തൊണ്ണാ, കോക്കിനെ ഏളവനുക്കും കിടയ്‌ക്കിനെ; തേടിനവൻ അതെ കണ്ടു പുടിയ്‌ക്കിനെ; മുട്ടിനെ ഏളവനുക്കും വാതൽ തുറന്തും കിടയ്‌ക്കും. 9മകൻ അപ്പമെ കേട്ടാ അവനുക്ക് കല്ലെ കൊടുക്കിനെ തകപ്പരുകാട് നിങ്കളിൽ ആരൊണ്ണാലും ഒള്ളതീ? 10അവൻ മീനെ കേട്ടാ നിങ്കെ അവനുക്ക് പാമ്പെ കൊടുക്കുമീ? 11അകനെ നിച്ചംകെട്ടെ നിങ്കെ ഉടവൻ മക്കാക്ക് നല്ലെ ബൊകുമാനമെ കൊടുപ്പേക്ക് നിനയ്‌ക്കിനതൊണ്ണാ മേലോകത്തിലെ നിങ്കെ തകപ്പൻ ഉടയാകാൽ കോക്കിനവേരാക്ക് എത്തിനാരം നൽമകാടെ കൊടുക്കും.
12വോറെ ഒള്ളവേരാ നിങ്കാക്ക് ചെയ്യോണുമൊൺ നിങ്കെ നിനയ്‌ക്കിനെ കാരിയങ്കാടയെല്ലാം അതേവോലെ നിങ്കെ അവറാത്തുക്കു ചെയ്യിൻ. നായപുറമാണമും പലകപ്പാട്ടുക്കാറാളും ഇതമേതാൻ പടിയ്‌ക്കെ വച്ചത്.
ഇടുക്കൻ വാതൽ
ലൂക്കോശ് 13:24
13ഇടുക്കൻ വാതൽ വശീക്ക് കടന്തു പോനിൻ; എന്തൊണ്ണാ നാശത്തുക്കൊള്ളെ വാതൽ ചരിയാനതും വശി വീതിയാനതും അത്തോടെ പോനവേരാ കനേമാളുകേം താൻ. 14ഒണ്ണാ ഉശിരുകാക്കൊള്ളെ വശി ഇടുക്കനും നെരുക്കമാനതും താൻ; അതെ കണ്ടു പുടിച്ചവേരാ ഒരുത്തിനേം താൻ.
ഒരു മരമും അത്തിലെ കനികാടും
ലൂക്കോശ് 6:43–44
15കളവാണികയാനെ പലകപ്പാട്ടുക്കാറാകാൽ കെവുനമായ് ഇരുന്തോകോണും; ആടുകാടുവോലെ അവറെ നിങ്കകാക്ക് വരിനെ; ഒണ്ണാ അവറെ മെച്ചക്കമാ കടിച്ചു കൊണ്ണാനെ ചെന്നായ്‌കാടുവോലതാൻ. 16അവറെ ചെയ്‌നടക്കിനെ ഒവ്വൊരു കാരിയമെ കുറിപ്പാ നോയ്‌ക്കാ അവറെ എകത്തവേരായൊൺ നിങ്കാക്ക് തിക്കിനൊണ്ടാകും; മുരുക്ക് മരത്തിൽ നുൺ അത്തി പശമെ ഉറുത്ത് ചുരച്ചെടുക്കുമീ? ഇഞ്ചെ പാളീൽ നുൺ മുന്തിരി പശമെ ഉറുത്തെടുക്കുമാ? 17അതുവോലെ നല്ലെ മരത്തിൽ നുൺ നല്ലെ പശമും അശുക്കൽ മരത്തിൽ നുൺ അശുക്കൽ പശമും ഒണ്ടാകാത്ത്. 18നല്ലെ മരത്തിൽ നുൺ അശുക്കൽ പശമും അശുക്കൽ മരത്തിൽ നുൺ നല്ലെ പശമും കായാത്ത്. 19നല്ലെ പശം കായാത്തെ മരമെല്ലാം വെട്ടി തീയിൽ ഇട്ടാകും. 20അകനെ നരി പലകപ്പാട്ടുക്കാറാളെ അവറെ ചെയ്‌നടക്കിനെ ഒവ്വൊരു കാരിയത്തിൽ നുണ്ണും എകത്തതൊൺ തിക്കിലൊണ്ടാകും.
നിങ്കളെ എനക്ക് ഒരുനാളും തിക്കിനാത്തെ
ലൂക്കോശ് 13:25–27
21എന്നെ കരുത്താവേ, കരുത്താവേ, ഒൺ വുളിക്കിനെ എല്ലാരും നാത്തെ, മേലോകത്തിലെ എൻ തകപ്പൻ പിരിയമെ ചെയ്യിനവൻതാൻ തെയ്‌വ രാച്ചത്തുക്ക് പോനത്. 22നായവിതിനാ കനേമാളുകേം എൻകാക്ക് ചൊല്ലും, “കരുത്താവേ, കരുത്താവേ, നിൻ നാമത്തിൽ എങ്കെ തെയ്‌വത്തിലെ കാരിയങ്കാടെ പലകേൽ പാടുകേം നിൻ നാമത്തിൽ പേയ്‌കാടെ മുടുക്കുകേം നിൻ നാമത്തിൽ കനേകം അരിശുകങ്കാടെ ചെയ്‌കേം ചെയ് ഇരുക്കിനെ.” 23അണ്ണേക്ക് ഏൻ അവറകാൽ, “എനക്ക് നിങ്കളെ ഒരുനാളും തിക്കിലെ; കെട്ടെ കാരിയമെ ചെയ് നടക്കിനവേരാളേ, എന്നെ വുട്ടുപോനിൻ” ഒൺ ചൊല്ലും.
കൂരേ ചെയ്യിനെ ഇരണ്ടാ
ലൂക്കോശ് 6:47–49
24അതുനാലെ ഏൻ ചൊന്നെ വശനമെ കേട്ട് ചൊൽപ്പടീക്ക് നടക്കിനവൻ പാറേക്ക് മീത്തോട് കൂരേ ചെയ്യെ പുത്തി ഒള്ളെ മനിശൻവോലതാൻ. 25വൻ മശെ പെയ്, വൻ തണ്ണി പൊയ്‌ങ്കി, വൻ കാത്ത് അം കൂരേക്കടിച്ചെ; അം കൂരയെ പാറേക്ക് മീത്തോട് വേലേ ചെയ്യനാലെ അത് ബൂന്തതില്ലെ.
26ഏൻ ചൊന്നതെ കേട്ട് പാലിയാതെ ഇരുക്കിനവൻ മണലുക്ക് മീത്തോട് കൂരേ ചെയ്യെ പുത്തി കെട്ടെ മനിശൻവോലതാൻ. 27വൻ മശെ പെയ്, വൻ തണ്ണി പൊയ്‌ങ്കി, വൻ കാത്ത് അക്കൂരേക്കടിച്ചെ, അക്കൂരെ ചരിയാനത്തിൽ ബൂന്തെ; അക്കൂരേലെ ബൂത്തെ അമ്മച്ചേ, എപ്പേരുപ്പട്ടത്.
ഏശുവിലെ അതികാരം
28ഏശു ഇം വശനമെ ചൊല്ലി ഓഞ്ചവോളെ അവൻ പടിയ്‌ക്കെ വച്ചതെ കേട്ട് അവറെ അരിശുകപ്പട്ടെ. 29അവൻ മതപണ്ടിതര് വോലെ നാത്തെ അതികാരമായ് താൻ പടിയ്‌ക്കെ വച്ചത്.

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요