ഓകന്നാൻ 9

9
പുറവിയിലേ കൺ തോണാതായെ മനിശനുക്ക് ഏശു ചുകമെ കൊടുക്കിനെ
1ഏശു നടന്ത് പോയവോളെ പുറവീലേ കൺതോണാത്തെ ഒരു മനിശനെ കണ്ടെ. 2അന്നേരം അവൻ ശിശിയരുകാട് അവൻകാൽ, “റബീ, അവൻ കൺതോണത്തവനായ് പുറക്കേക്കുചൂട്ടി ആരുനേ പാപമെ ചെയ്യത്? ചെന്നോ ചെൻ തള്ളെ തന്തേരോ?”
3അത്തുക്ക് ഏശു, “അവനോ അവൻ തായ് തന്തേരോ പാപമെ ചെയ്യതുനാലെ നാത്തെ, തെയ്‌വത്തിലെ ചെയ്‌തി അവനേത്തിൽ വെളിപ്പടുകേക്കുചൂട്ടിതാൻ. 4എന്നെ കടത്തി വുട്ടാളിലെ വേലെ പകലൊളെള കാലം വരേക്ക് നങ്കെ ചെയ്യവേണ്ടി ഇരുക്കിനെ; ആരുക്കും ഒണ്ണാം ചെയ്‌കേക്ക് കൂടാത്തെ റാവ് വരിനെ. 5ഏൻ ഉലകത്തിൽ ഇരുക്കിനവോളേ ഇം ഉലകത്തിലെ വെളിച്ചം ഏൻ താൻ” ഒൺ വതിലെ ചൊല്ലിയെ. 6ഇകനെ ചൊല്ലിയോഞ്ച് അവൻ പുശുമണ്ണുക്ക് തുപ്പിയെ. തുപ്പലിൽ ചെളിയെ പിശഞ്ചെടുത്താലെ അതെ അവൻ കണ്ണുക്കു തേച്ചെ. 7“നീ പോയ് ശീലോകാ ഒണ്ണെ കുളത്തിൽ കശുവ്” ഒൺ അവൻകാക്ക് ചൊല്ലിയെ. (ശീലോകാ ഒണ്ണത്തുക്കു കടത്തി വുട്ടവൻ ഒൺതാൻ പൊരുൾ). അവൻ പോയ് കശുവി പാരുവെ കിടച്ചവനായ് തിരുമ്പി വന്തെ.
8കിട്ടേലെ കൂരക്കാറാളും മിന്നേ അവനെ ഒരു ഇരപ്പനായ് കണ്ടവേരാളും, “ചെൻതാനെ അങ്ക് ഇരുന്ത് ഇരന്താ?” ഒൺ കേട്ടെ.
9ചിലവേരാ “അവൻ താൻ” ഒണ്ണും വോറേ ചിലവേരാ “അവൻ വോലത്തെ വോറയാരോ താൻ” ഒണ്ണും ചൊല്ലിയെ; ഒണ്ണാ “ഏൻതാൻ” ഒൺ ചുകം കിടച്ചാ ചൊല്ലിയെ.
10അവറെ അവൻകാക്ക്, “നിൻ കൺ തുറന്തത് എകനനേ?” ഒൺ കേട്ടെ.
11അത്തുക്ക് അവൻ, “ഏശു ഒൺ പേരൊള്ളെ ഒരു മനിശൻ ചെളിയെ ചെയ് എൻ കണ്ണുക്കു തേച്ചാലെ, ശീലോകാ എന്നെ കുളത്തിൽ പോയ് കശുവ് ഒൺ എൻകാക്ക് ചൊല്ലിയെ; അന്നേരം ഏൻ പോയ് കശുവി എനക്ക് ചുകമും കിടച്ചെ” ഒൺ ചൊല്ലിയെ.
12അത്തുക്ക് അവറെ അവൻകാൽ, “അം മനിശൻ ഏടെ?” ഒൺ കേട്ടത്തുക്ക് എനക്ക് തിക്കിനാത്തെ ഒൺ ചൊല്ലിയെ.
പാരുവെ കിടച്ചെ മനിശനെ പരീശരുകാട് കേൾവീ കോക്കിനെ
13കുരുടനായിരുന്തെ മനിശനെ പരീശരുകാട് മില്ലോട്ടുക്ക് കൊണ്ടോയെ. 14ശബത്ത് നാതാൻ ഏശു ചെളിയെ എടുത്തു അവൻ കണ്ണുക്ക് തേച്ചി കണ്ണെ തുറന്തത്. 15അതുനാലെ അവൻകാക്ക് പരീശരുകാട് “നിനക്ക് പാരുവെ കിടച്ചത് എകനനേ?” ഒൺ കേട്ടെ. അത്തുക്ക് അവൻ അവറാത്തുകാൽ, “അവൻ എൻ കണ്ണുക്കു ചെളിയെ തേച്ചി ഏൻ പോയ് തണ്ണീൽ കശുവി; അന്നേരം എനക്ക് പാരുവെ കിടച്ചെ” ഒൺ അവൻ വതിലെ ചൊല്ലിയെ.
16അത്തുക്ക് പരീശരുകാട്ടിൽ ചിലവേരാ, “ഇമ്പാൾ തെയ്‌വത്തിൽ നുൺ ഒള്ളാ നാത്തെ; എന്തൊണ്ണാ അവൻ ശബത്തെ പാലിക്കിനതില്ലെ” ഒൺ ചൊല്ലിയെ. ഒണ്ണാ വോറേ ചിലവേരാ, “ഇമ്പാൾ പാപിയൊണ്ണാ ഇകത്തെ അരിശുകമാനെ അടകാളമെ ചെയ്യിനത് എകനെ?” ഒൺ കേട്ടെ. അകനെ അവറെ ഇരണ്ട് പങ്കായ് പുറിഞ്ച് കലവിരി ഒണ്ടായെ.
17പിന്നെ അവറെ കുരുടനാനെ മനിശൻകാൽ “നിൻ കണ്ണെ തുറന്ത് തന്തതുനാലെ നീ അവനെ ചൊല്ലി എന്തെ ചൊന്നെ?” ഒൺ കേട്ടെ. അത്തുക്ക്, “അവൻ ഒരു പലകപ്പാട്ടുക്കാറനാനെ” ഒൺ അവൻ ചൊല്ലിയെ.
18പാരുവെ കിടച്ചാളിലെ തള്ളയാം തന്താരാം വുളിച്ച് കോക്കിനതുവരേക്കും അവനുക്ക് പാരുവെ നാതിരുന്തയൊണ്ണും ഇപ്പെ അവനുക്ക് പാരുവെ കിടച്ചെ ഒണ്ണും എകൂതാ ചാതീലെ തലവരുകാട് നമ്പിയതില്ലെ. 19അവറെ അവൻ തള്ളെ തന്തേരുകാൽ, “ഇതു നിങ്കെ മകൻതാനേ? പുറന്തവോളയേ പാരുവെ നാതെ പുറന്താ ഒൺ നിങ്കെ ചൊല്ലിയാ ചെൻതാനേ? ഇപ്പെ അവനുക്ക് എകനെ കാൺമ്പേക്ക് ഉതവിയാനെ?” ഒൺ കേട്ടെ. 20ചെൻ എങ്കെ മകൻതാൻ ഒണ്ണും ചെൻ പുറന്തവോളയേ പാരുവെ നാതെ പുറന്താതാൻ ഒണ്ണും എങ്കാക്ക് തിക്കിനൊളെള. 21ഒണ്ണാ ചെന്നുക്ക് എകനെ കൺ തുറന്ത് പാരുവെ കിടച്ചതൊണ്ണോ ആര് ചെന്നുക്ക് കണ്ണെ തുറന്ത് കൊടുത്തതൊണ്ണൊ എങ്കാക്ക് തിക്കിലെ; അതെ അവൻകാലേ കോളിൻ ഇതയെല്ലാം ചൊല്ലി തരുകേക്കൊള്ളെ തകിതി അവനുക്ക് ഒണ്ട് ഒൺ അവൻ തള്ളേം തന്താരും ചൊല്ലിയെ. 22എകൂതരുകാടെ പേടിക്കിനതുനാലെ അവൻ തന്താരും തള്ളേം ഇകനെ ചൊല്ലിയത് എന്തൊണ്ണാ, ഏശുകിരിശ്ത്തുവെ ആരെല്ലാം ഏത്തെടുക്കിനതോ അവറളെ പള്ളീൽനുണ്ണും പുറത്തിലാക്കോണും ഒൺ എകൂരുകാട് തീരുമാനമെ എടുത്തിരുന്തെ. 23അതുനാലതാൻ “അവനുക്ക് തകിതി ഒള്ളതേ; അവൻകാലേ കോളിൻ” ഒൺ അവൻ തായ് തന്തേരുകാട് ചൊല്ലിയത്.
24പാരുവെ നാതെ ഇരുന്തെ മനിശനെ അവറെ ഇരണ്ടാമതും വുളിച്ച് അവൻകാക്ക്, “തെയ്‌വത്തുക്ക് മകിമേ കൊടുപ്പേക്ക് നീ ചത്തിയമെ ചൊൽ, അം മനിശൻ പാപിതാൻ ഒൺ എങ്കാക്ക് തിക്കിനൊള്ളെ” ഒൺ ചൊല്ലിയെ.
25അത്തുക്ക് അവൻ, “അവൻ പാപിയോ അല്ലയോ ഒൺ എനക്ക് തിക്കിലെ; ഒണ്ണാ ഒരു കാരിയം എനക്ക് തിക്കിനൊണ്ട്; എനക്ക് പാരുവെ നാതെ ഇരുന്തെ, ഇപ്പെ എനക്ക് കൺ തോണെ” ഒൺ ചൊല്ലിയെ.
26അവറെ അവൻകാൽ, “അവൻ നിനക്ക് എന്ത് ചെയ് തന്തെ? നിൻ കണ്ണെ അവൻ എകനെ തുറന്തെ” ഒൺ കേട്ടെ.
27“ഏൻ നിങ്കകാൽ ചൊല്ലിയതാനേ? ഒണ്ണാ നിങ്കെ അത് കെവുനിയാപ്പോയെ; നിങ്കെ പിന്നേം കോപ്പേക്ക് ആശിക്കിനത് എന്തുക്ക്? നിങ്കാക്കും അവൻ ശിശിയരുകാട് ആളതീ” ഒൺ കേട്ടെ.
28അന്നേരം അവറെ അവൻകാക്ക് പിണയ്‌ങ്കെ, നീ അവൻ ശിശിയൻ; എങ്കെ മോശേലെ ശിശിയരുകാട്. 29മോശേകാൽ തെയ്‌വം കുരവുട്ടതൊൺ എങ്കാക്ക് തിക്കിനൊളെള; ഒണ്ണാ ഇം മനിശൻ ഏടനുൺ വന്തതൊൺകൂടി എങ്കാക്ക് തിക്കിലെ.
30അമ്പോളെ അം മനിശൻ അവറാകാക്ക്, “എൻ കണ്ണെ തുറന്തപ്പണും അവൻ ഏടെ ഇരുന്ത് വന്തതൊൺ നിങ്കാക്ക് തിക്കിനാത്തതൊണ്ണത് അരിശുകമായിരുക്കിനെ. 31പാപികെ വായാതിനതെ തെയ്‌വം കോളാത്തെ ഒണ്ണും അവനിലെ പിരിയമെ ചെയ്യിനെ ചാമിക്കാറനാനെ മനിശനിലെ വായാത്തുകയെ അവൻ കോക്കിനെ ഒണ്ണും നങ്കാക്ക് തിക്കിനൊള്ളെ. 32കുരുടനായ് പുറന്തവനാനെ ഒരാളിലെ കൺ തുറന്ത് പാരുവെ കിടച്ചത് ഉലകം ഒണ്ടായ നാളിലിരുന്ത് ഉണ്ണേക്കുവരെ നങ്കെ കേട്ട് ഇരുക്കിനതില്ലെ.
33ഇം മനിശൻ തെയ്‌വത്തുകാൽ നുൺ വന്താ ഇല്ലെയൊണ്ണാ അവനുക്ക് ഒണ്ണാം ചെയ്‌കേക്ക് കൂടാത്ത്” ഒൺ ചൊല്ലിയെ.
34അവറെ അവൻകാൽ, “നീ പാപത്തിലേ പുറന്താ നാലെ നീ എങ്കളെ എട്ടിത്തനമെ കോക്കിനതീ?” ഒൺ കേട്ട് പള്ളീൽ നുൺ പുറത്തിലായ്‌ക്കെ.
ഇരുട്ട് നുറഞ്ചെ ഇതയം
35അവനെ പള്ളീൽ നുൺ പുറത്തിലായ്‌ക്കാച്ചതൊൺ ഏശുവുക്ക് തിക്കിനൊണ്ടായെ; പിന്നെ അവനെ ഏശു കണ്ടവോളെ “നീ മനിശൻ മകനിൽ നമ്പിനതീ?” ഒൺ കേട്ടെ.
36അത്തുക്ക് അവൻ, “എശമാനനേ, അവൻ ആര്? ഏൻ അവനേത്തിൽ നമ്പുളെ” ഒൺ വതിലെ ചൊല്ലിയെ.
37ഏശു അവൻകാൽ, “നീ ഇപ്പെ അവനെ കണ്ടേയെ; നിൻകാൽ കുരവുടിനവനേതാൻ” ഒൺ ചൊല്ലിയെ.
38അന്നേരം അവൻ, “കരുത്താവേ, ഏൻ നമ്പുനെ” ഒൺ ചൊല്ലി അവനെ വണയ്‌ങ്കെ.
39“കൺ തോണാത്തവേരാക്ക് കാൺമ്പേക്കും പാരുവെ ഒള്ളവേരാളെ കൺ തോണാതാക്കിളത്തുക്കുച്ചൂട്ടീം നായമെ വിതിക്കേക്കും താൻ ഏൻ ഇം ഉലകത്തുക്ക് വന്തത്” ഒൺ ഏശു ചൊല്ലിയെ.
40അവറെ കൂട്ടത്തിൽ ഇരുന്തെ ചിലെ പരീശരുകാട് ഇതെ കേട്ടാലെ, “എന്തെ ചൊന്നെ; എങ്കളും കൺ തോണാത്തവേരായീ?” ഒൺ കേട്ടെ.
41ഏശു അവറാത്തുകാൽ, “നിങ്കാക്ക് പാരുവനാതെ ഇരുന്തപ്പെ നിങ്കാക്ക് പാപം നാപ്പോവനായെ; ഒണ്ണാ എങ്കാക്ക് പാരുവെ ഒള്ളതൊൺ ചൊന്നതുനാലെ നിങ്കളിലെ പാപം ഇപ്പണും നിലെ നിക്കിനെ” ഒൺ ചൊല്ലിയെ.

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요