ഓകന്നാൻ 15

15
ഏശു മെച്ചക്കമാനെ മുന്തിരി വള്ളി
1“ഏൻ ചത്തിയമാനെ മുന്തിരി വള്ളീം എൻ തകപ്പൻ തോട്ടക്കാറനുമാനെ. 2എന്നേത്തിൽ കനി കായാത്തെ കൊപ്പുകാടെ അവൻ വെട്ടി ഒറീകേം കായ്‌ക്കിനതെ കനേമായ് കനി കായ്‌ക്കിളത്തുക്കുചൂട്ടി വെട്ടി ആയിലറുക്കുകേം ചെയ്യിനെ. 3ഏൻ നിങ്കകാൽ ചൊല്ലിയെ വാക്കുകാടുനാലെ നിങ്കെ ഇപ്പണേ ചുത്തമൊള്ളവേരായായിരുക്കിനെ. 4എന്നിലേ പിശേനിൻ; ഒണ്ണാ ഏനും നിങ്കളിൽ ഇരുക്കും; മുന്തിരി വള്ളീൽ ചേന്തിരാതെ കൊപ്പുകാട്ടുക്ക് തൻബാട്ടിലേ കായ്‌ക്കേക്ക് കൂടാത്ത്; അതുവോലെ ഏനും മത്തും ചേന്തിരാതെ നിങ്കാക്ക് കനി കായ്‌ക്കേക്ക് കൂടാത്ത്. 5ഏൻ മുന്തിരി വള്ളീം നിങ്കെ അത്തിലെ കൊപ്പുകാടും താൻ; ഒരാ എന്നിലും ഏൻ അവനിലും ചേന്ത് ഇരുന്താ അവൻ കനേകമായ് കനി കായ്‌ക്കും; എന്നെ വുട്ട് നിങ്കാക്ക് ഒണ്ണാം ചെയ്‌കേക്ക് കൂടാത്ത്. 6എന്നിൽ ഇരാത്തവൻ വെട്ടിയൊറിഞ്ച് ഉലന്തുപോനെ കൊപ്പുവോലതാൻ; അകത്തെ കൊപ്പുകാടെ പൊറിയ്‌ക്കെടുത്ത് തീയിൽ ഇടുകേം അത് വെന്ത് പോകേം ചെയ്യും. 7നിങ്കെ എന്നിൽ ഇരുക്കുകേം എൻ വശനം നിങ്കളിൽ ഇരുക്കുകേം ചെയ്യാ നിങ്കെ ആശിച്ച് കോക്കിനതെല്ലാം കിടയ്‌ക്കും. 8നിങ്കെ കനേമായ് കനി കായ്‌ക്കിനവോളെ നിങ്കെ എൻ ശിശിയരുകാടാനെ; അകനെ എൻ തകപ്പൻ മകത്തപ്പടിനെ. 9തകപ്പൻ എൻകാൽ ആത്തിരമായ് ഇരുന്തതുവോലെ ഏനും നിങ്കകാൽ ആത്തിരമായ് ഇരുക്കിനെ; നിങ്കെ എൻ ആത്തിരത്തിൽ പിശയ്‌ക്കോണും. 10ഏൻ എൻ തകപ്പനിലെ കൽപ്പനകാടെ പാലിച്ച് അവനിലെ ആത്തിരത്തിൽ പിശയ്‌ക്കിനവോലെ നിങ്കളും എൻ കൽപ്പനകാടെ പാലിച്ചാ നിങ്കെ എൻ ആത്തിരത്തിൽ പിശയ്‌ക്കും. 11എൻ പിരിയം നിങ്കളിൽ ഇരുക്കേക്കും നിങ്കെ പിരിയം നുറഞ്ച് വരിളത്തുക്കും ഏൻ ഇം കാരിയങ്കാടെ നിങ്കകാക്ക് ചൊന്നെ. 12ഏൻ ആത്തിരമായ് നിങ്കകാൽ ഇരുന്തതുവോലെ നിങ്കളും അക്കുമിക്കും ആത്തിരമായ് ഇരുക്കോണും ഒണ്ണതുതാൻ എൻ കൽപ്പനെ. 13ഒരാ ഉടയാ ഇണങ്കനുക്കുചൂട്ടി ഉശിരെ കൊടുക്കിനത്തിലും വലിയെ ആത്തിരം ആരുക്കും ഇല്ലെ. 14എൻ കൽപ്പനകാടെ നിങ്കെ പാലിച്ചാ നിങ്കെ എൻ ഇണങ്കരാകും. 15ഏൻ നിങ്കളെ ഇനിയിരുന്ത് പണ്ണക്കാറാ ഒൺ വുളിയാത്ത്; എന്തൊണ്ണാ ഒരു പണ്ണക്കാറനുക്ക് ഉടയാ എശമാനൻ എന്തെ ചെയ്‌കേക്ക് പോനെ ഒൺ തിക്കിനാത്തെ; അത്തുക്ക് പകറം ഏൻ നിങ്കളെ ഇണങ്കരുകാട് ഒൺ വുളിച്ചിരുക്കിനെ; ഏൻ എൻ തകപ്പൻകാൽ നുൺ പടിച്ചതെല്ലാം ഏൻ നിങ്കാക്ക് ചൊല്ലി തന്തിരുക്കിനെ. 16നിങ്കെ എന്നെ പുറിച്ച് എടുത്തതില്ലെ, എണ്ണേക്കും നിലെനിക്കിനെ കനി കായ്‌ക്കിളത്തുക്ക് ഏൻ നിങ്കളെ പുറിച്ചെടുത്ത് ആയ്‌ക്കിവച്ചിരുക്കിനെ. അതുനാലെ എൻ നാമത്തിൽ കോക്കിനതെ എല്ലാം എൻ തകപ്പൻ നിങ്കാക്ക് തരും. 17അങ്കോട്ടുക്കും ഇങ്കോട്ടുക്കും ആത്തിരമായ് ഇരിൻ ഇന്താൻ എൻ കൽപ്പനെ.”
ഉലകത്തിലെ വുറോതം
18“ഉലകം നിങ്കകാൽ വുറോതമായ് ഇരുക്കിനതൊണ്ണാ നിനച്ചോനിൻ അവറെ നിങ്കാക്ക് മിന്നേ എൻകാലും വുറോതമായിരുന്തെ. 19നിങ്കെ ഇം ഉലകത്തുക്ക് ഒള്ളവേരായായിരുന്തപ്പെ നിങ്കളെ ചൊന്തമൊണ്ണതുവോലെ അത് ആത്തിരമായിരുപ്പനായെ; നിങ്കെ ഉലകത്തുക്കൊള്ളവേരാ അല്ലാത്തനാലേം ഉലകത്തിൽ നുൺ നിങ്കളെ ഏൻ പുറിച്ചെടുത്തിരുക്കിനനാലേം താൻ ഉലകം നിങ്കകാൽ വുറോതമായ് ഇരുക്കിനത്. 20ഒരു പണ്ണക്കാറൻ ഉടയാ എശമാനക്കാട്ടി ഒരിത്തിനേം വലിയവനില്ലെ ഒൺ ഏൻ നിങ്കകാൽ ചൊല്ലിയെ പേച്ച് വാത്തകാടെ നിനച്ചോനിൻ; അവറെ എന്നെ അലക്കശിച്ചതൊണ്ണാ അവറെ നിങ്കളാം അലക്കശിക്കും; അവറെ എൻ വശനമെ പാലിച്ചതായപ്പെ നിങ്കെ ചൊല്ലാം കോപ്പനായെ. 21എന്നെ കടത്തി വുട്ടാളെ അവറാത്തുക്ക് തിക്കിനാത്തെ, അകനെ എൻ നാമം നാലെ ഇകനയെല്ലാം അവറെ നിങ്കകാൽ ചെയ്യും. 22ഏൻ വന്ത് അവറകാൽ കുരവുടാതവോയപ്പെ അവറെ കുത്തക്കാറാ ആകാപ്പോവനായെ; ഒണ്ണാ ഇപ്പെ അവറാത്തുക്ക് ഉടവുറെ പാപത്തിൽ നുൺ ഒതുങ്കി പോകേക്ക് കൂടാത്ത്. 23എൻകാക്ക് വുറോതമായ് ഇരുക്കിനവൻ എൻ തകപ്പൻകാക്കും വുറോതമായ് ഇരുക്കിനെ. 24വോറാരും ചെയ്യാത്തെ അരിശുകങ്കാടെ ഏൻ അവറെ ഇടേൽ ചെയ്യാതവോയപ്പെ അവറെ കുത്തക്കാറാ ആകാപ്പോവനായെ; ഒണ്ണാ അവറെ ഇപ്പെ അരിശുകങ്കാടെ കാണുകേം എൻകാക്കും എൻ തകപ്പൻകാക്കും വുറോതമായ് ഇരുക്കുകേം ചെയ്യിനെ. 25‘ഒരു കാരണമും നാതെ എൻകാൽ വുറോതമായെ’ ഒൺ അവറെ നായപുറമാണത്തിൽ എളുതിയിരുക്കിനതെല്ലാം നടമാകേക്കുചൂട്ടിതാൻ ഇത്. 26തകപ്പനിൽ നുൺ പുറപ്പടിനതും ചത്തിയമെ കാട്ടി തരിനതുമാനെ ആത്തുമാവെ ഏൻ നിങ്കാക്ക് കടത്തി വുടുക്കും; ഇം ആത്തുമാവ് നിങ്കാക്ക് ഉതവിയെ ചെയ്‌കേം എന്നചൊല്ലി നിങ്കകാൽ ശാച്ചിയമെ ചൊൽകേം ചെയ്യും. 27മുതെ ഇരുന്ത് നിങ്കെ എൻ കൂട്ടത്തിൽ ഒള്ളതുനാലെ നിങ്കളും എന്നചൊല്ലി ശാച്ചിയമെ ചൊല്ലും.”

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요