മത്തായി 21

21
ഏശു എരുശലേമുക്കു കടക്കിനെ
മരുക്കോശ് 11:1–11; ലൂക്കോശ് 19:28–40; ഓകന്നാൻ 12:12–19
1ഏശുവും ഉടയാ ശിശിയരുകാടും എരുശലേമിലെ ഒലിവ് മലേക്ക് കിട്ടേലെ ബേത്‌പാകയിൽ വന്തവോളെ, ഏശു ഉടയാ ശിശിയരുകാട്ടിൽ ഇരണ്ടാളെ അങ്ക് നുണ്ണും തങ്കാക്കു മിന്നേ കടത്തിവുട്ടെ. 2“നിങ്കാക്ക് മില്ലോളെ കൂറാക്ക് പോകോണും; അങ്ക് കെട്ടി നുറുത്തിനിക്കിന ഒരു പെട്ടെ ഏരുവയാം അത്തിലെ കുഞ്ചാം നിങ്കെ കാണും; അതുകാടെ പിരിച്ചെടുത്ത് കുടാൻ. 3നിങ്കകാൽ ആരൊണ്ണാലും എന്തയൊണ്ണാലും ചൊല്ലിയാ ‘കരുത്താവുക്ക് ഇതക്കൊണ്ടു തേവയൊള്ളെ’ ഒൺ ചൊല്ലിൻ; അപ്പണേ അതുകാടെ അവൻ കടത്തി വുടുക്കും” ഒൺ ചൊല്ലിയെ. 4പലകപ്പാട്ടുക്കാറൻ ചൊല്ല് ചത്തിയമാകിളത്തുക്ക് ഇത് ഇകനെ നടമായെ.
5“ശീയോൻ പട്ടണത്തുകാക്ക്, നോക്ക്, ഇതെ നിൻ രാശാവ് നിൻ കിട്ടേക്ക് വരിനെ. അവൻ എളിമയായ് വരിനെ. അവൻ ഏരുവേക്കു മീത്തോടേ, ഏരുവെ കുഞ്ചീക്ക് മീത്തോടേ ഓറി വരിനെ ഒൺ ചൊല്ലിൻ”
6അകനെ ശിശിയരുകാട് പുറപ്പെട്ട് ഏശു ചൊല്ലിയതുവോലെ ചെയ്യെ. 7അവറെ ഏരുവയാം കുഞ്ചാം കുടത്ത് അവറെ ചൂടിയിരുന്തെ തുണികാടെ അത്തുക്ക് മീത്തോട്ടുക്ക് ഇട്ടെ; ഏശു ഏരുവെ കുഞ്ചീക്ക് മീത്തോട് ഓറിയിരുന്തെ. 8മാനടവൻകാട് ഉടവുറെ തുണികാടെ വശീൽ പാട്ടിയിട്ടെ; വോറേ ചിലവേരാ മരത്തുകാട്ടിൽ നുൺ കൊമ്പുകാടെ വെട്ടി വശീൽ പരത്തി ഇട്ടെ. 9ഏശുവുക്ക് മിന്നുക്കും പുറക്കും നടന്തെ മാനടവൻകാട്, “താവീത് മകനുക്ക് ഓശന്നാ#21:9 ഓശന്നാഇം വാക്കിലെ പൊരുൾ ഇപ്പെ എങ്കളെ കാപ്പാത്തോണും ഒൺതാൻ ; കരുത്താവു നാമത്തിൽ വരിനവൻ മകിമപ്പടട്ടെ; മേലോകത്തിൽ ഇരുക്കിനെ തെയ്‌വത്തുക്ക് മകത്തം ഓശന്നാ” ഒൺ വലിയതാ വുളിച്ച് ചൊല്ലികിട്ടേ ഇരുന്തെ.
10ഏശു എരുശലേമിൽ വന്തു ചേന്തവോളെ പട്ടണത്തിലൊള്ളവേരാകാട് അരിശുകപ്പട്ട് “ചെൻ ആര്” ഒൺ കേട്ടെ. 11“ചെൻ കെലീലേലെ നശരത്തിൽ നുണ്ണൊള്ളെ പലകപ്പാട്ടുക്കാറനാനെ ഏശുതാൻ” ഒൺ മാനടവൻകാട് ചൊല്ലിയെ.
ഏശു തെയ്‌വ ആലയത്തുക്ക് പോനെ
മരുക്കോശ് 11:15–19; ലൂക്കോശ് 19:45–48; ഓകന്നാൻ 2:13–22
12ഏശു തെയ്‌വ ആലയത്തുക്ക് പോയ്, ആലയത്തിൽ വച്ച് വിലുക്കിനവേരാളാം വാങ്കിനവേരാളാം ഒത്തേ പുറത്തുക്ക് മുടുക്കി വുട്ടെ. അണയെ മാത്തി കൊടുക്കിനവേരാ#21:12 അണയെ മാത്തി കൊടുക്കിനവേരാ റോമാക്കാറാക്ക് പണത്തുക്ക് പകറം തെയ്‌വ ആലയത്തുക്ക് കൊടുപ്പേക്കൊള്ളെ പണമെ മാത്തി കൊടുക്കിനവേരാ മേശകാടാം പുറാവുകാടെ വിലുക്കിനവേരാ പീടങ്കാടാം ഉന്തിയിട്ടെ. 13ഏശു അവറകാക്ക്, “‘എൻ ആലയം വായാതിനെ ഇടം ഒൺ വുളിക്കപ്പെടും’ ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനെ; ഒണ്ണാ നിങ്കളോ അതെ കളവാണികെ ഇരുക്കിനെ വൻ അളയാക്കി മാത്തിയാച്ചെ” ഒൺ ചൊല്ലിയെ.
14കുരുടരുകാടും മൊണ്ടികാടും തെയ്‌വ ആലയത്തിൽ അവൻകാക്ക് വന്തെ; അവൻ അവറളെ ചുകമായ്‌ക്കെ. 15അവൻ ചെയ്യെ അരിശുകംനാലേം “താവീത് മകനുക്ക് ഓശന്നാ” ഒൺ തെയ്‌വ ആലയത്തിൽ വലിയതാ വുളിച്ച് ചൊന്നെ കുഞ്ചിക്കാടാം കണ്ടു വലിയെ പൂയാരിയേരുക്കും നീമപണ്ടിതരുകാട്ടുക്കും കിരുക്കുറങ്കിയെ. 16അതുനാലെ “ചേരെ ചൊന്നതെ നീ കോക്കിനതീ?” ഒൺ അവറെ ഏശുവുകാക്ക് കേട്ടെ. ഏശു അത്തുക്ക്, “അന്താൻ, ഏൻ കോക്കിനെ, ‘കുഞ്ചിക്കാടുകാട്ടിലും മുലേ കുടിയ്‌ക്കിനെ കുശന്തെ പുള്ളെ വായിലും നീ പുകൾ ഒരിയ്‌ക്കി ഇരുക്കിനെ’ ഒണ്ണതെ നിങ്കെ ഒരു കാലത്തിലും വാശിയാത്തതീൻ?” ഒൺ കേട്ടെ. 17പിന്നെ അവറളെ വുട്ടു പട്ടണത്തിൽ നുൺ പുറപ്പെട്ട് ബെതാനിയാവിൽ പോയ് ചേന്ത് റാവ് അങ്ക് ഇരുന്തെ.
ഏശു അത്തി മരത്തുക്ക് ചാപ്പമെ ഇടിനെ
മരുക്കോശ് 11:12–14,20–24
18പിത്തുനാ കരുമ്പിലച്ചേക്ക് അവൻ പട്ടണത്തുക്ക് തിരുമ്പി പോയവോളെ അവനുക്ക് പഞ്ചം പുടിച്ചെ. 19അവൻ വശിയരുകിലെ ഒരു അത്തി മരമെ കണ്ടാലെ അത്തുക്ക് കിട്ടേക്ക് പോയെ; ഒണ്ണാ അത്തിൽ ഇലെ അല്ലാതെ പശമെ ഒണ്ണാം കണ്ടതില്ലെ; അതുനാലെ “ഇനിയിരുന്ത് ഒരുനാളും നിന്നേത്തിൽ പശം ഒണ്ടാകാതിരിക്കട്ടെ” ഒൺ അത്തുകാക്ക് ചൊല്ലിയെ; അപ്പണേ അത്തി ഉലന്ത് പറന്തേയെ. 20ശിശിയര് ഇതെ കണ്ടാലെ, “അത്തിമരം അന്നേരത്തിലേ ഉലന്തത് എകനെ?” ഒൺ അരിശുകപ്പട്ട് കേട്ടെ. 21അത്തുക്ക് ഏശു അവറകാൽ, “ചത്തിയമാ ഏൻ നിങ്കകാക്ക് ചൊന്നെ നിങ്കെ ശന്തേകപ്പടാതെ നമ്പിക്കെ ഒള്ളവേരായായാ ഏൻ ഇം അത്തീകാൽ ചെയ്യതെ നിങ്കാക്ക് ചെയ്‌വേക്കാകും; ഒൺ മട്ടുമില്ലെ ഇം മലേകാൽ, ‘ഉളകി കടലിൽ ബൂശ്’ ഒൺ ചൊല്ലിയാ അതും അതേവടി നടക്കും. 22നിങ്കെ നമ്പിനതൊണ്ണാ നിങ്കെ വായാതിനവോളെ എന്തെ കേട്ടാലും നിങ്കാക്ക് കിടയ്‌ക്കും” ഒൺ വതിലെ ചൊല്ലിയെ.
ഏശുവിലെ അതികാരമെ കേൾവീ കോക്കിനെ
മരുക്കോശ് 11:27–33; ലൂക്കോശ് 20:1–8
23ഏശു തെയ്‌വ ആലയത്തുക്ക് തിരുമ്പി വന്ത് പടിയ്‌ക്കെ വച്ചിരുന്തവോളെ വലിയെ പൂയാരിയേരും മാനടവൻകാട് മൂപ്പരുകാടും ഏശുവുകാക്ക്, “എന്തൻ അതികാരത്തിൽനേ നീ ഇതെ ചെയ്യിനത്? ഇതെ ചെയ്‌കേക്ക് നിനക്ക് അതികാരമെ തന്തത് ആര്?” ഒൺ കേട്ടെ. 24ഏശു അവറകാൽ വതിലെ ചൊല്ലിയത്, “ഏനും നിങ്കകാൽ ഒരു കേൾവിയെ കോക്കട്ടെ; അത്തുക്ക് നിങ്കെ വതിലെ ചൊല്ലിയതൊണ്ണാ എന്തൻ അതികാരത്തിൽ ഏൻ ഇതെ ചെയ്യിനതൊൺ ഏനും നിങ്കകാക്ക് ചൊല്ലാം. 25ഓകന്നാനുക്ക് രാട്ടിപിരാട്ടുകേക്കൊള്ളെ അതികാരം ഏടനുൺ കിടച്ചെ? മേലോകത്തിൽ നുണ്ണോ മനിശനിൽ നുണ്ണോ?” ഒൺ കേട്ടെ. അവറെ മൊത്തമാ, “തെയ്‌വ ലോകത്തിൽ നുൺ ഒൺ ചൊല്ലിയാ പിന്നെ നിങ്കെ എന്തുനാലെ അവനെ നമ്പാപ്പോയെ ഒൺ കോക്കും; 26മനിശരിൽ നുൺ ഒൺ നങ്കെ ചൊല്ലിയാ, നങ്കെ മനിശെ മാനടവനെ പേടിക്കിനെ; എന്തൊണ്ണാ എല്ലാരും ഓകന്നാനെ പലകപ്പാട്ടുക്കാറൻ ഒൺതാനെ നിനച്ചിരുക്കിനത്?” ഒൺ നിനച്ച് കൂട്ടിയാലെ, 27അവറെ ഏശുവുകാൽ, “എങ്കാക്ക് തിക്കിനാത്തെ” ഒൺ വതിലെ ചൊല്ലിയെ. അത്തുക്ക് അവൻ അവറകാക്ക് ചൊല്ലിയത്, “ഒണ്ണാ ഏൻ എന്തൻ അതികാരം നാലെ ഇതുകാടയെല്ലാം ചെയ്യിനെ ഒണ്ണതെ ഏനും നിങ്കകാക്ക് ചൊല്ലാത്ത്” ഒൺ ഏശു ചൊല്ലിയെ.
ഇരണ്ട് ആൺമക്കകാട് കതെ
28“നിങ്കാക്ക് എന്തനേത്ത് തോണെ? ഒരു പണ്ണേൽ ഒരു മനിശനുക്ക് ഇരണ്ട് ആൺമക്കകാട് ഇരുന്തെ. അവൻ വലിയാകാക്ക് പോയ്, ‘മകനേ, ഉണ്ണേക്ക് നീ എൻ മുന്തിരി തോട്ടത്തിൽ പോയ് വേലെ ചെയ്’ ഒൺ ചൊല്ലിയെ. 29‘എനക്ക് മനശില്ലെ’ ഒൺ മകൻ വതിലെ ചൊല്ലിയെ; അപ്പണും പിന്നെ അവൻ മനശ് മാറി പോയെ. 30പിന്നെ അം തകപ്പൻ പുറകോട്ടിലാകാലും പോയ് അകനയേ ചൊല്ലിയെ. അത്തുക്ക് അവൻ, ‘അപ്പാ, ഏൻ പോളെ’ ഒൺ വതിലെ ചൊല്ലിയെ; ഒണ്ണാ പോയതില്ലെ. 31ചേരളിൽ ആരുനേ തന്താരുക്കിരുന്തെ പിരിയമെ ചെയ്യത്?” ഒൺ ഏശു കേട്ടെ.
“വലിയെ മകൻ” ഒൺ അവറെ ചൊല്ലിയെ.
അന്നേരം ഏശു അവറകാക്ക് ചൊല്ലിയത്, “കരമെ പിരിക്കിനവേരാളും വേശികാടും നിങ്കാക്ക് മിന്നേ തെയ്‌വ രാച്ചത്തിൽ കടക്കിനെ ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ. 32രാട്ടിപിരാട്ടുകാറൻ ഓകന്നാൻ വന്ത് നീതി വശിയെ നിങ്കാക്ക് കാട്ടി തന്താച്ചെ. ഒണ്ണാ നിങ്കെ അവനെ നമ്പിയതില്ലെ; കരമെ പിരിക്കിനവേരാളും വേശികാടും അവനെ നമ്പിയെ; അതെ നിങ്കെ കണ്ടപ്പണും പിന്നെ അവനെ നമ്പുകേക്കുചൂട്ടി മനശെ വച്ചതില്ലെ.”
മുന്തിരി തോട്ടമെ പാട്ടത്തുക്ക് എടുത്തവേരാ കതെ
മരുക്കോശ് 12:1–12; ലൂക്കോശ് 20:9–19
33ഏശു ചൊല്ലിയത്, “വോറൊരു കതയെ കോളിൻ. ‘ഒരു പണ്ണേൽ, ഒരു മനിശൻ ഒരു മുന്തിരി തോട്ടമെ നട്ടൊണ്ടായ്‌ക്കെ, അത്തുക്ക് ചുത്തുകോടും വേലിയെ കെട്ടി, അത്തിൽ മുന്തിരിയെ ആട്ടിനെ ചക്കാം ആത്തിട്ട്, ഒരു ആലെ കൂരയാം ചെയ്യെ. പിന്നെ പാട്ടക്കാറാക്ക് പാട്ടത്തുക്ക് വുട്ടാപ്പിലെ വോറൊരു പണ്ണേക്ക് പോയെ. 34മുന്തിരി പശമെ ഉറുക്കിളെ കാലമായവോളെ ഉടയാക്കൊള്ളെ പങ്കെ വാങ്കേക്കുചൂട്ടി അവൻ ഉടയാ പണ്ണക്കാറാളെ പാട്ടക്കാറാകാക്ക് കടത്തിവുട്ടെ. 35അം പാട്ടക്കാറാ പണ്ണക്കാറാളെ പുടിച്ച് ഒരാക്ക് അടിച്ച്, ഒരാളെ കൊണ്ണ്, വോറൊരാക്ക് കല്ലാം ഒറിഞ്ചെ. 36പുറകോടും അം മനിശൻ മിന്നേ കടത്തി വുട്ടതക്കാട്ടി കനേം പണ്ണക്കാറാളെ കടത്തിവുട്ടെ. ഒണ്ണാ പാട്ടക്കാറാകാട് അവറകാക്കും അകനയേതാൻ ചെയ്യത്. 37കടശീക്ക് അവൻ, “എൻ മകനുക്ക് അവറെ മാനിച്ചോകും” ഒൺ നിനച്ചാലെ ഉടയാ മകനെ അവറകാക്ക് കടത്തിവുട്ടെ. 38ഒണ്ണാ പാട്ടക്കാറാ മകനെ കണ്ടതും, “ഇതി എശമാനൻ മകൻ; നങ്കെ അവനെ കൊൺ അവനുക്ക് അവകാശമാനെ ഇം ഇടമെ ചൊന്തമാക്കിളെ” ഒൺ തങ്കളേ ചൊല്ലിയെ. 39അകനെ അവനെ പുടിച്ച് കെട്ടി തോട്ടത്തുക്ക് പുറത്തിലായ്‌ക്കാലെ കൊണ്ണൊറിഞ്ചെ’. 40അകനയൊണ്ണാ മുന്തിരി തോട്ടത്തിലെ ഉടേമൻ വരിനവോളെ അം പാട്ടക്കാറാകാക്ക് അവൻ എന്തെ ചെയ്യിളെ?” ഒൺ ഏശു കേട്ടെ. 41“നിച്ചമാ അവൻ വന്ത് അം കുണം നാത്തവേരാളെ വൻവിനേൽ അകപ്പടുത്തി കൊണ്ണൊറിയുകേം തക്കെ നേരത്തിൽ പാട്ടമെ കൊടുക്കിനെ വോറേ പാട്ടക്കാറാക്ക് തോട്ടമെ കൊടുക്കേം ചെയ്യും” ഒൺ അവറെ അവൻകാക്ക് വതിലെ ചൊല്ലിയെ. 42ഏശു അവറകാക്ക്,
“‘കൂരേ ചെയ്യിനവേരാ ഒറിഞ്ച് പോട്ടെ കല്ല് മൂലക്കല്ലായേയെ; ഇത് കരുത്താവുനാലെ നടമായെ; നങ്കെ കണ്ണുക്ക് അരിശുകവുമായിരുക്കിനെ’.
ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനതെ നിങ്കെ ഒരു കാലത്തിലും വാശിയാത്തതീൻ?
43അതുനാലെ തെയ്‌വ രാച്ചം നിങ്കകാൽ നുൺ എടുത്ത് തെയ്‌വത്തിലെ ചൊല്ലെ പാലിക്കിനെ ചാതീ ചനത്തുക്ക് കൊടുക്കും ഒൺ ഏൻ നിങ്കകാക്ക് പിന്നേം ചൊന്നെ. 44ഇം കല്ലിൽ ബൂശിനവൻ തകർന്തോകും. അത് ആരളേത്തിൽ ഒണ്ണാലും ബൂന്താ അത് അവനെ തൂശിയായ് മണ്ടും” ഒൺ ചൊല്ലിയെ.
45വലിയെ പൂയാരിയേരുക്കും പരീശരുകാട്ടുക്കും അവൻ ചൊല്ലിയെ കതകാടെ കേട്ടതും തങ്കളചൊല്ലിതാൻ അവൻ ചൊല്ലിയത് ഒൺ അവറാത്തുക്ക് തിക്കിലൊണ്ടായെ. 46അതുനാലെ അവനെ പുടിപ്പേക്ക് അവറെ പയണമിട്ടെ; ഒണ്ണാ മനിശെ മാനടവൻകാട് ഏശുവെ പലകപ്പാട്ടുക്കാറൻ ഒൺ കണ്ടനാലെ അവറെ മാനടവൻകാടെ ചരിയാനത്തിൽ പേടിച്ചെ.

ಪ್ರಸ್ತುತ ಆಯ್ಕೆ ಮಾಡಲಾಗಿದೆ:

മത്തായി 21: മന്നാൻ

ಹೈಲೈಟ್ ಮಾಡಿ

ಹಂಚಿಕೊಳ್ಳಿ

ಕಾಪಿ

None

ನಿಮ್ಮ ಎಲ್ಲಾ ಸಾಧನಗಳಲ್ಲಿ ನಿಮ್ಮ ಮುಖ್ಯಾಂಶಗಳನ್ನು ಉಳಿಸಲು ಬಯಸುವಿರಾ? ಸೈನ್ ಅಪ್ ಮಾಡಿ ಅಥವಾ ಸೈನ್ ಇನ್ ಮಾಡಿ