1 തെശലോനിയര് 4

4
തെയ്‌വത്തുക്ക് പിരിയമാനെ പിശപ്പ്
1ഇണങ്കരേ, തെയ്‌വത്തുക്ക് പിരിയമാനെ പിശപ്പെ എങ്കളിൽ നുൺ നിങ്കെ പടിച്ചിരുക്കിനെതാനേ; അത് ഇപ്പെ നിങ്കെ പിശയ്‌ക്കിനവോലതാൻ; ഇനിയും അത് വളന്ത് വളന്ത് വരട്ടയൊൺ കരുത്താവാനെ ഏശുവിലെ നാമത്തിൽ എങ്കെ നിങ്കകാൽ കെഞ്ചി ചൊന്നെ. 2എന്തൊണ്ണാ കരുത്താവാനെ ഏശുവിലെ അതികാരത്തിൽ എങ്കെ നിങ്കാക്ക് തന്തെ ഉവതേശം എന്തനേത്തൊൺ നിങ്കാക്ക് തിക്കിനൊള്ളതാനേ? 3നിങ്കെ ചുത്തമാനവേരാ ആയിരുക്കോണുമൊണ്ണും തിശകെട്ടെ നടപ്പിൽനുണ്ണും ബൂറാ അകന്ത് ഇരുക്കോണുമൊണ്ണും താൻ തെയ്‌വം ആശിക്കിനത്. 4-5നിങ്കെ ഒവ്വൊരാളും തെയ്‌വമെ തിക്കിനാത്തെ ചാതികാടുവോലെ കാമ വെരീൽ നാത്തെ, ചുത്തമായും മാനത്തോടേം ഉടവനുടവൻ ഉടമ്പിലെ പിരിയമെ അടക്കി വയ്‌ക്കിളത് എകനെ ഒൺ അറിഞ്ചുമിരുക്കോണും. 6ഇം കാരിയത്തിൽ ആരും ഉടയാളും മത്തും നമ്പിക്കയാനെ ഇണങ്കൻകാൽ പാപമെ ചെയ്‌കയോ അവനെ ചതിക്കയോ ചെയ്‌വാനില്ലെ; അകനെ ചെയ്യിനവനുക്ക് കരുത്താവ് തണ്ടനെ കൊടുക്കുമൊൺ എങ്കെ മിന്നേ നിങ്കകാൽ ചൊൽകേം മിന്നമേ താക്കലെ തരുകേം ചെയ് ഇരുക്കിനെ. 7തെയ്‌വം നങ്കളെ വുളിച്ചെടുത്തിരുക്കിനത് ചുത്തം കെട്ടിരുപ്പേക്ക് നാത്തെ ചുത്തമാക്കേക്കുചൂട്ടിതാൻ. 8ഇം ഉവതേശമെ ആര് വീയ് ഒറീനതോ അവൻ മനിശെ മാനടവനെ നാത്തെ ഉടയാളിലെ ആത്തുമാവെ നിങ്കാക്ക് തരിനെ തെയ്‌വമതാൻ വീയ് ഒറീനത്.
9നമ്പിക്കേൽ കൂട്ടാളിയാനവൻകാൽ എകനെ ആത്തിരമാ ഇരുക്കോണും ഒൺ നിങ്കാക്ക് എളുത്തെ എളുതിളെ കാരിയമില്ലെ; അക്കുമിക്കും എകനെ ആത്തിരമാ ഇരുക്കോണും ഒൺ തെയ്‌വമേ നിങ്കളെ പടിയ്‌ക്കെ വച്ചിരുക്കിനെ. 10മെച്ചക്കമാ മക്കതോനിയാവിലെ എല്ലാ പണ്ണേലുമൊള്ളെ തെയ്‌വമെ നമ്പുനവേരാളെ നിങ്കെ ആത്തിരമാ വച്ചിരുന്തെ; അതുനാലെ നിങ്കെ അതക്കാട്ടി ആത്തിരമാ ഇരുക്കോണും ഒൺ എങ്കെ നിങ്കകാൽ കെഞ്ചി കോക്കിനെ. 11എങ്കെ നിങ്കകാൽ മിന്നേ ചൊല്ലിയവോലെ ഒളുങ്കാ പിശയ്‌ക്കുകേം വോറെ ഒള്ളവേരാ കാരിയങ്കാട്ടിൽ എമ്പടാതെ ഉടവനുടവൻ വേലെ ചെയ് പിശയ്‌ക്കുകേം ചെയ്യിൻ; ഇതായിരുക്കോണും നിങ്കെ പിശപ്പിലെ ഉന്നം. 12നിങ്കെ ഇതുവോലെ പിശച്ചാ ഏശുവെ തിക്കിലാത്തവേരാ നിങ്കെ പിശപ്പെ കണ്ട് നിങ്കാക്ക് മാനമെ തരും; അകനയൊണ്ണാ നിങ്കെ ആരുകാലും ഒണ്ണുക്കും പോകവേണ്ടിയതില്ലെ.
കരുത്താവിലെ വരവ്
13കടശീൽ എൻ ഇണങ്കരേ, ചത്തവേരാക്ക് എന്താനെ ഒണ്ണത്തിലെ ചത്തിയം നിങ്കാക്ക് തിക്കിലൊണ്ടാകോണും ഒൺ എങ്കെ ആശിക്കിനെ; അകനയൊണ്ണാ ആശനാത്തെ വോറെ ഒള്ളവേരാവോലെ നിങ്കെ കവലപ്പട്ടിരാത്ത്. 14ഏശു ചാവുകേം അവൻ ചാവിലിരുന്ത് ഉശിരോറി എന്തി വരുകേം ചെയ്യെ ഒൺ നങ്കെ നമ്പുനെ; അതുനാലെ ചത്ത് മാണ്ടെ നമ്പിക്കയാനവേരാളെ ഏശു വരിനവോളെ അവനും മത്തും തെയ്‌വം തിരുപ്പി കൂട്ടി കുടക്കും ഒണ്ണും നങ്കെ നമ്പുനെ.
15കരുത്താവു വരിനെ നാ വരേക്ക് ഉശിരോടിരുക്കിനെ നങ്കെ ചത്തുമാണ്ടവേരാക്ക് മിന്നേ പോകാത്ത് ഒണ്ണെ കരുത്താവിലെ വശനം എങ്കെ നിങ്കകാക്ക് ചൊന്നെ. 16വൻ ചത്തമോടൊള്ളെ കൽപ്പനയോടേം മുയ്‌ക്കമാനെ തൂതൻ ഒച്ചയോടേം തെയ്‌വത്തിലെ കാകളെ ചത്തത്തോടേം#4:16 കാകളം കാകളം എന്നത് പടേക്കുമിന്നേ പടെ വെട്ടിനെ ഒണ്ണത്തിലെ അടകാളത്തുക്ക് ഊതിനെ വലിയെ ഊത്താം കുശൽതാൻ. ചേതിയെ വിളമ്പരമെ ചെയ്‌കേക്കും ഇതെ എടുക്കിനെ. കരുത്താവാനെ കിരിശ്ത്തു മേലോകത്തിൽ ഇരുന്ത് ഉറങ്കി വരുകേം കിരിശ്ത്തുവിൽ നമ്പി ചത്തയാളുകെ ഉശിരോടിരുക്കിനവേരാക്കു മിന്നേ ഉശിരോറി എന്തുകേം ചെയ്യും. 17അതോഞ്ച് അന്നേരം ഉശിരോടിരുക്കിനവേരായാനെ നങ്കെ ചത്ത് ഉശിരോറിയവേരാ കൂട്ടത്തിൽ ചേന്ത് വാനത്തിൽ കരുത്താവെ കാൺമ്പെ മഞ്ചികാട്ടുക്ക് നങ്കളെ എടുക്കുകേം ചെയ്യും; അകനെ നങ്കെ എപ്പണും കരുത്താവും മത്തും ഇരുക്കും. 18അതുനാലെ ഇം വാക്കുകാട്ടിൽ നിങ്കെ അക്കുമിക്കും ഉശാരേത്തിയിരിൻ.

Ընդգծել

Կիսվել

Պատճենել

None

Ցանկանու՞մ եք պահպանել ձեր նշումները ձեր բոլոր սարքերում: Գրանցվեք կամ մուտք գործեք