1 കൊരിന്തിയര് 8

8
തേവാതികാട്ടുക്ക് മുകന്ത് വയ്‌ക്കിനെ തീനചൊല്ലിയൊള്ളെ കേൾവി
1ഇനി മേലോട്ടുക്ക് മുകന്ത് വച്ചെ തീനെചൊല്ലി നിങ്കെ കേട്ടെ കേൾവീക്കൊള്ളെ വതിലെ ചൊല്ലട്ടെ. “നങ്കെ എല്ലാരുക്കും അറിവൊള്ളെ” ഒൺ നങ്കാക്കേ തിക്കിനൊള്ളതാനെ? അം അറിവ് ഒരാളെ പൊങ്കാരകാറനാക്കിനെ; ഒണ്ണാ ആത്തിരം നങ്കളെ എല്ലാ കാരിയത്തിലും വളത്തിനെ.
2എനക്ക് അറിവൊള്ളെ ഒൺ ഒരാ നിനയ്‌ക്കിനതൊണ്ണാ ഇനീം അവൻ കനേം കാരിയങ്കാടെ അറീകേക്കിരുക്കിനെ. 3ഒണ്ണാ ഒരാ തെയ്‌വത്തുകാക്ക് ആത്തിരമായിരുക്കിനതൊണ്ണാ അവനെ തെയ്‌വമും അറിഞ്ചിരുക്കിനെ.
4മേലോട്ടുക്ക് മുകന്ത് വച്ചെ തീനെ തിന്നതെചൊല്ലി ചൊല്ലിയാ, “ചിലകാടൊണ്ണും തെയ്‌വം അല്ലയൊൺ നങ്കാക്ക് തിക്കിനൊള്ളെ” ഒണ്ണും “ഒരേയൊരു തെയ്‌വംതാൻ ഒള്ളത്” ഒണ്ണും നങ്കെ അറിഞ്ചിരുക്കിനെ. 5വാനത്തിലും പൂമിനാട്ടിലും ഒള്ളെ പലതാം തേവാതികാട് ഒൺ വുളിക്കിനതാനെ? കനേകം തേവാതികാടും കരുത്താക്കളും ഒള്ളതൊണ്ണാലും ഉറപ്പായും തകപ്പനാനെ ഒരേയൊരു തെയ്‌വം മട്ടുംതാൻ ഒള്ളത്. 6ഇം കാണതെ മുച്ചൂടാം അം തെയ്‌വം താൻ പടച്ചതും നങ്കെ പിശയ്‌ക്കിനതും അവനിൽതാൻ. ഏശുകിരിശ്ത്തു ഒണ്ണെ ഒരേ ഒരു കരുത്താവു മട്ടുംതാൻ നങ്കാക്ക് ഒള്ളത്; ഇതെല്ലാം കരുവയടഞ്ചത് അം കരുത്താവിലോടതാൻ; നങ്കെ പിശയ്‌ക്കിനതും അവനിലോടതാൻ.
7ഒണ്ണാ എല്ലാരുക്കും ഇം അറിവ് നാത്തെ. ചിലവേരാ ചിലകാടും മത്തും പളകിയനാലെ ചിലകാട്ടുക്ക് മുകന്ത് വച്ചതെ തിന്നവോളെ, ഒരു തേവാതീക്ക് മുകന്തതാൻ ഇത് ഒൺ അവറാത്തുക്ക് തോണെ; അവറെ മനശുക്ക് ഉറപ്പുനാത്തനാലെ അം തീൻനാലെ തങ്കെ അശിങ്കമായേയെ ഒൺ അവറെ നിനയ്‌ക്കിനെ. 8തീൻ നങ്കളെ തെയ്‌വത്തുകാക്ക് അണ്ടുകേക്ക് വുടുക്കിനതില്ലെ. തിന്നാതവോയാ നട്ടമോ തുണ്ണതൊണ്ണാ നേട്ടമോ ഇല്ലെ.
9ഒണ്ണാ നിങ്കെ ഇകനെ ചെയ്യിനതുനാലെ മനശുറപ്പ് നാത്തെ ഒരാക്ക് ഒരു നിലേലും തടങ്കൽ ആകാതിരുപ്പേക്ക് നോയ്‌ക്കോകോണും. 10അറിവാളിയാനെ നീ കോയിലിൽ ഇരുന്ത് തിന്നതെ മനശുറപ്പെ നാത്താ കാണവോളെ, എനക്കും അതെ തിന്നാം ഒൺ അവൻ നിനയാത്തീ? 11അകനയൊണ്ണാ ആരുക്കുചൂട്ടി കിരിശ്ത്തു ചത്തതോ, അം മനശുറപ്പ് നാത്താ ഇകനെ നിന്നറിവിൽ നാശമടേകേക്ക് ഇടയാകും. 12ഇകനെ നമ്പിക്കേൽ കൂട്ടാളികേക്ക് എതിരിയാ പാപമെ ചെയ്, അവറെ ഉറപ്പുനാത്തെ മനശുകാട്ടുക്ക് കായപ്പടുത്തിനവോളെ നിങ്കെ കിരിശ്‌ത്തുവുക്ക് വുറോതമാ പാപമെ ചെയ്യിനെ. 13അകനെ എൻ തീൻനാലെ കൂട്ടാളി പാപത്തുക്ക് ബൂശുകേക്ക് ഇടയാനതൊണ്ണാ അവൻ ബൂത്തേക്ക് ഏൻ കാരണമാകാതിരുപ്പേക്ക് ഒരു കാലത്തിലും ഏൻ കറികാടെ തിന്നാത്ത്.

Ընդգծել

Կիսվել

Պատճենել

None

Ցանկանու՞մ եք պահպանել ձեր նշումները ձեր բոլոր սարքերում: Գրանցվեք կամ մուտք գործեք