Logo de YouVersion
Ícono Búsqueda

സങ്കീർത്തനങ്ങൾ 95

95
1വരുവിൻ, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക;
നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആർപ്പിടുക.
2നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക;
സങ്കീർത്തനങ്ങളോടെ അവന് ഘോഷിക്ക.
3യഹോവ മഹാദൈവമല്ലോ;
അവൻ സകല ദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.
4ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കൈയിൽ ആകുന്നു;
പർവതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ.
5സമുദ്രം അവനുള്ളത്;
അവൻ അതിനെ ഉണ്ടാക്കി;
കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു.
6വരുവിൻ, നാം വണങ്ങി നമസ്കരിക്ക;
നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
7അവൻ നമ്മുടെ ദൈവമാകുന്നു;
നാമോ അവൻ മേയിക്കുന്ന ജനവും
അവന്റെ കൈക്കലെ ആടുകളുംതന്നെ.
8ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ,
മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും
നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്.
9അവിടെവച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.
10നാല്പത് ആണ്ട് എനിക്ക് ആ തലമുറയോട് നീരസം ഉണ്ടായിരുന്നു;
അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളൊരു ജനം എന്നും
എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു.
11ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു
ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

Destacar

Compartir

Copiar

None

¿Quieres guardar tus resaltados en todos tus dispositivos? Regístrate o Inicia sesión