യിരെമ്യാ 9:23-26

യിരെമ്യാ 9:23-25,26 MALCL-BSI

സർവേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്‍റെ ജ്ഞാനത്തിലും ബലവാന്‍ തന്‍റെ ബലത്തിലും ധനവാന്‍ തന്‍റെ ധനത്തിലും അഹങ്കരിക്കരുത്. ആരെങ്കിലും പ്രശംസിക്കുന്നെങ്കിൽ അത് എന്നെ ഗ്രഹിച്ചറിയുന്നതിൽ ആയിരിക്കട്ടെ. കാരണം, ഭൂമിയിൽ സുസ്ഥിരസ്നേഹവും നീതിയും ന്യായവും പുലർത്തുന്ന സർവേശ്വരനാണല്ലോ ഞാന്‍; ഇവയിലാണു ഞാന്‍ സന്തോഷിക്കുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ബാഹ്യമായി പരിച്ഛേദനം നടത്തിയവരെങ്കിലും ആന്തരികമായ പരിച്ഛേദനം ഏല്‌ക്കാത്ത എല്ലാവരെയും ശിക്ഷിക്കുന്ന ദിനങ്ങൾ ഇതാ ആഗതമാകുന്നു എന്നു സർവേശ്വരന്‍ അരുളിച്ചെയ്യുന്നു. ഈജിപ്ത്, യെഹൂദാ, എദോം, അമ്മോന്യർ, മോവാബ്യർ, തലയുടെ അരികുവടിക്കുന്ന മരുഭൂവാസികൾ എന്നീ ജനതകളും ഇസ്രായേൽഭവനവും ഹൃദയത്തിൽ പരിച്ഛേദനം ഏല്‌ക്കാത്തവരാണല്ലോ.
MALCL-BSI: സത്യവേദപുസ്തകം C.L. (BSI)
Share